Prakash Raj
മംഗളൂരു: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗത്വം ഇല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മംഗളൂരു പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചവരില്‍ പ്രധാനിയാണ് പ്രകാശ് രാജ്. ''ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ പ്രചാരണം നടത്തും.'' അദ്ദേഹം മംഗുളൂരുവില്‍ പറഞ്ഞു. ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാതം മിത്താണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് തമിഴ് സിനിമാ താരം പ്രകാശ് രാജ്. കേന്ദ്രമന്ത്രി സത്യപാല്‍സിങിന്റെ അഭിപ്രായത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പരിഹസിച്ചത്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തെ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. 'കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്', പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും, ബി​ജെ​പി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ പ്ര​കാ​ശ് രാ​ജ്. താ​ൻ ഹി​ന്ദു വി​രു​ദ്ധ​ന​ല്ല, മ​റി​ച്ച് മോ​ദി വി​രു​ദ്ധ​നും അ​മി​ത് ഷാ ​വി​രു​ദ്ധ​നും ഹെ​ഡ്ഗെ വി​രു​ദ്ധ​നു​മാ​ണെ​ന്ന് പ്ര​കാ​ശ് രാ​ജ് തു​റ​ന്ന​ടി​ച്ചു. കൊ​ല​പാ​ത​ക​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ ഹി​ന്ദു​ക്ക​ളെ​ന്നു വി​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി മൗ​നം പാ​ലി​ച്ചു. ഒ​രു ശ​രി​യാ​യ ഹി​ന്ദു​വി​ന് അ​ത്ത​ര​ത്തി​ൽ മൗ​നം അ​വ​ലം​ബി​ക്കാ​ൻ ക​ഴി​യി​ല്ല. താ​ൻ ഹി​ന്ദു വി​രു​ദ്ധ​ന​ല്ല, മ​റി​ച്ച് മോ​ദി വി​രു​ദ്ധ​നും അ​മി​ത് ഷാ ​വി​രു​ദ്ധ​നും ഹെ​ഡ്ഗെ വി​രു​ദ്ധ​നു​മാ​ണ്- ഇ​ന്ത്യ ടു​ഡേ കോ​ണ്‍​ക്ലേ​വി​ൽ സം​സാ​രി​ക്ക​വെ പ്ര​കാ​ശ് രാ​ജ് തു​റ​ന്ന​ടി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ ഹെ​ഡ്ഗെ​യു​ടെ ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തു​മെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടു​ള്ള മ​റു​പ​ടി കൂ​ടി​യാ​യി​രു​ന്നു ന​ട​ന്‍റെ വാ​ക്കു​ക​ൾ. നി​ങ്ങ​ൾ എ​ന്നെ ഹി​ന്ദു വി​രു​ദ്ധ​നെ​ന്നു വി​ളി​ക്കു​ന്പോ​ൾ നി​ങ്ങ​ൾ ഹി​ന്ദു​വ​ല്ലെ​ന്നു പ​റ​യാ​നു​ള്ള അ​വ​കാ​ശം ത​നി​ക്കു​ണ്ടെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. പ്ര​കാ​ശ് രാ​ജി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് കൃ​ഷ്ണ സാ​ഗ​ർ റാ​വു കോ​ണ്‍​ക്ലേ​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ന​ട​നു ക​ഴി​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ത​ന്നേ​ക്കാ​ൾ മി​ക​ച്ച ന​ട​നെ​ന്ന് പ്ര​കാ​ശ് രാ​ജ് പ​രി​ഹ​സി​ച്ചി​രു​ന്നു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം ‘ആഘോഷിക്കുന്നവർക്ക്’ എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ പ്രകാശ് രാജ്. ഗൗരി കൊല്ലപ്പെട്ടതിൽ മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടർന്നാൽ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ‌ മടക്കി നൽകുമെന്നും പ്രകാശ് രാജ് പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ പരാമർശം വിവാദമായതിനെത്തുടർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്. ‘അവാർഡുകള്‍ തിരിച്ചു നൽകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ‘ആഘോഷ’മാക്കിയവർക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നൽകിയത്. സമൂഹമാധ്യമങ്ങളിൽ ഗൗരിയുടെ മരണം ആഘോഷിച്ചവരിൽ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം ഇവർക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല. ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാർട്ടിയിലും അംഗമല്ല. ഒരു പാർട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയിൽ അതിനുള്ള അവകാശം എനിക്കുണ്ട്.’ പ്രകാശ് രാജ് വ്യക്തമാക്കി. തന്റെ പരാമർശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചർച്ച തുടരുന്നതിൽ താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഡിവൈഎഫ്‌ഐയുടെ 11–ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസംഗം. 'ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാൾ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരിൽ ചിലർ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാൽ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണ്. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കാകുലനാകുന്നു. നിങ്ങൾക്കറിയാമോ, എനിക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനാണു മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല. ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് (മോദി) അഭിനയമാണെന്നു തിരിച്ചറിയാൻ എനിക്കു പറ്റില്ലെന്നാണോ കരുതുന്നത്? എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുമെന്ന പരിഗണന കാണിക്കണം. മൗനം തുടരുകയാണെങ്കിൽ അവാർ‍ഡുകൾ തിരികെ നൽകുന്നതിനെ കുറിച്ച് ഞാനാലോചിക്കുകയാണ്.– പ്രകാശ് രാജ് തുറന്നടിച്ചു. ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരിയുടെ സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.  
RECENT POSTS
Copyright © . All rights reserved