Railway
റെയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന നിരന്തര ആവശ്യം ഒടുവില്‍ അധികാരികളുടെ ശ്രദ്ധയില്‍. റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയ്ക്ക് തടയിടുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കും. നാണയപ്പെരുപ്പ നിരക്ക് അനുസരിച്ച് റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് റെയില്‍ ഇന്‍ഡസ്ട്രിയിലെ യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. അടുത്തിടെ ടൈംടേബിളുകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയതോടെയാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായിത്തുടങ്ങിയത്. സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന റീട്ടെയില്‍ പ്രൈസ് ഇന്‍സെക്‌സ് എന്ന വാര്‍ഷിക നാണയപ്പെരുപ്പ നിരക്ക് അനുസരിച്ച് നിരക്കുകള്‍ കണക്കാക്കുന്ന രീതിയില്‍ റെയില്‍വേ നിരക്കുകള്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയ കത്തില്‍ ഗ്രെയിലിംഗ് വ്യക്തമാക്കി. കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് അനുസരിച്ച് നിരക്കുകള്‍ തയ്യാറാക്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്താനാണ് പദ്ധതിയെന്ന് സെക്രട്ടറി വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ ആ രീതിയിലേക്ക് മാറുമെന്ന് കത്തില്‍ ഗ്രെയിലിംഗ് പറഞ്ഞു. അതേ സമയം ന്യായീകരിക്കാനാകാത്ത വിധത്തിലുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടരുതെന്നും ഗ്രെയിലിംഗ് യൂണിയന്‍ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു. ഇത് നിരക്കു വര്‍ദ്ധനയിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. റീട്ടെയിര്‍ പ്രൈസ് ഇന്‍ഡെക്‌സ് രീതി എടുത്തുകളയണമെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ലണ്ടനില്‍ നിന്ന് ബ്രിസ്‌റ്റോള്‍ വരെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പീക്ക് സമയങ്ങളില്‍ നല്‍കേണ്ട തുക ഏതാണ്ട് 218 പൗണ്ടോളം വരും. പക്ഷേ 340 മൈലുകള്‍ നീളുന്ന യാത്രക്ക് അത്രയൊന്നും തുക ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 27കാരനായ ടോം ചര്‍ച്ച്. ട്രെയിന്‍ ടിക്കറ്റിന്റെ നിരക്ക് അല്‍പ്പം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ ചര്‍ച്ച് തന്റെ യാത്ര കാറിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ ഒരു സെക്കന്റ് ഹാന്റ് ഹോണ്ട സിവിക് കാര്‍ സ്വന്തമാക്കി. കാറിന്റെ റോഡ് ടാക്‌സും പെട്രോളിന്റെ പണവും ഉള്‍പ്പെടെ എല്ലാം കൂടി 218 പൗണ്ടിന്റെ താഴെ മാത്രമെ ചര്‍ച്ചിന് ചെലവഴിക്കേണ്ടി വന്നുള്ളു. ഇത്രയും ചെലവു ചുരുങ്ങിയ യാത്ര സാധ്യമാകുമെന്ന് ഒരുപക്ഷേ ചര്‍ച്ച് പോലും കരുതിക്കാണില്ല. ട്രെയിന്‍ ടിക്കറ്റിന് വേണ്ടി ഒരാള്‍ റെഡിറ്റില്‍ അന്യായമായ തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ചര്‍ച്ചിനെ യാത്രക്കായി മറ്റു മാര്‍ഗങ്ങള്‍ തെരഞ്ഞടുക്കാന്‍ പ്രേരിപ്പിച്ചത്. അത്രയും തുകയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി കാരണം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന അതേ സ്ഥലത്തേക്കായിരുന്നു എനിക്കും പോകേണ്ടിയിരുന്നത് ചര്‍ച്ച് പറയുന്നു. ഗംട്രീയില്‍ (Gumtree) യില്‍ നിന്ന് സെക്കന്റ് ഹാന്റ് കാര്‍ വാങ്ങി യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും 1997 മോഡല്‍ ഒരു ഹോണ്ട സിവിക് കാര്‍ കണ്ടെത്തി. ഇതിനായി വെറും 80 പൗണ്ടാണ് അദ്ദേഹം മുടക്കിയത്. റോഡ് ടാക്‌സ് ഇനത്തില്‍ 81.38ഉം പെട്രോളിനായി 25 പൗണ്ടും ചെലവായി. ഇത് ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ വളരെ കുറവാണ്. കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ലേറ്റസ്റ്റ്ഡീല്‍സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ കൂടിയായ ചര്‍ച്ചിന് സ്വന്തമായി ഒരു കാര്‍ ലഭിക്കുകയും ചെലവ് കുറഞ്ഞ യാത്ര നടത്താനും കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. 1997 മോഡല്‍ ഹോണ്ട സിവിക് കുറച്ച് പഴയതാണെന്ന കാര്യം മാറ്റിവെച്ചാല്‍ ഉപയോഗിക്കാന്‍ സുഖമുള്ള വാഹനമാണെന്ന് ചര്‍ച്ച് പറയുന്നു. വളരെ ചെറിയ എഞ്ചിന്‍ ആയതുകൊണ്ട് റോഡ് ടാക്‌സിന്റെ കാര്യത്തിലും വലിയ ഇളവുണ്ടാകും. ആറ് മാസം വെറും 82.38 പൗണ്ടാണ് ഈ കാറിന് റോഡ് ടാക്‌സ് ഇനത്തില്‍ നല്‍കേണ്ടി വരിക. യാത്രയ്ക്കായി എനിക്ക് ആകെ ചെലവായ തുക 206.81 കൂടാതെ ഇപ്പോള്‍ ഒരു കാറും സ്വന്തമായുണ്ട് ചര്‍ച്ച് പറയുന്നു. ചില സമയങ്ങളില്‍ പണം ലാഭിക്കാന്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ പീക്ക് സമയത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ട്രെയിന്‍ യാത്ര സാധ്യമാകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. കാര്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഉണ്ടായ സമയനഷ്ടം ട്രെയിനില്‍ യാത്ര ചെയ്താല്‍ ഒഴിവാക്കാമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയമാണ് ടോമിന് നഷ്ടമായിരിക്കുന്നതെന്നും ലണ്ടനില്‍ നിന്നും ബ്രിസ്‌റ്റോള്‍ വരെ സര്‍വീസ് നടത്തുന്ന ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.
ലണ്ടന്‍: 200 മില്ല്യണ്‍ മുതല്‍ മുടക്കില്‍ യുകെയില്‍ റെയില്‍ ഫാക്ടറി നിര്‍മ്മിക്കുന്നു. പദ്ധതി ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് 1,700 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍ ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈമെന്‍സ് എന്ന കമ്പനിയാണ് റെയില്‍ ഫാക്ടറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനു ശേഷം എത്രയും പെട്ടന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. നിര്‍മ്മാണ രംഗത്തും എഞ്ചിനിയറിംഗ് സംബന്ധ ജോലികള്‍ക്കുമായി ഏതാണ്ട് 700 ഓളം തൊഴിവസരങ്ങള്‍ പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടാകും. ഇതു കൂടാതെ 250 അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. യുകെയില്‍ മുഴുവനായി 17,00 ഓളം അപ്രത്യക്ഷ തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക്കൂട്ടലുകള്‍. സൈമെന്‍സ് കമ്പനിയുടെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണ് റെയില്‍ ഫാക്ടറി. ഇതിന് മുന്‍പ് 300 മില്ല്യണ്‍ മുതല്‍ മുടക്കില്‍ വിന്റ് ടര്‍ബൈന്‍ ബ്ലേഡ് ഫാക്ടറി കമ്പനി നിര്‍മ്മിച്ചിരുന്നു. ഈസ്റ്റ് ഹള്ളില്‍ നിന്നും 30 മൈല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ കമ്പനി നൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൈമെന്‍സ് കമ്പനി ഭാവിയില്‍ റെയില്‍ മേഖലയിലെ വ്യവസായത്തില്‍ വിജയം കൈവരിക്കും. പുതിയ പദ്ധതിയുടെ പ്രഖ്യാപനം അതിലേക്കുള്ള വഴിയാണെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ജ്യൂയര്‍ജെന്‍ മേയിര്‍ പറഞ്ഞു. പുതിയ പദ്ധതിയെ യുകെ വ്യാവസായിക ലോകം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കികൊണ്ടിരിക്കുന്നത്. യുകെയുടെ പല പ്രദേശങ്ങളും പദ്ധതി ആവശ്യത്തിനായി പരിശോധിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളും ഈ പദ്ധതി നടപ്പിലാക്കാന്‍ യോജിച്ചതായിരുന്നില്ല. അവസാനം ഗൂളില്‍ കമ്പനിയുടെ ആവശ്യാനുശ്രുതമുള്ള സ്ഥലം കണ്ടെത്തി. വലിയ അളവില്‍ ഭൂമി പദ്ധതിക്കായി ആവശ്യമുണ്ട്. കൂടാതെ ഫാക്ടറി നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായി സ്‌കില്‍ഡ് തൊഴിലാളികളും ഉള്‍പ്പെടുന്ന സ്ഥലമായിരുന്നു കമ്പനി അന്വേഷിച്ചു കൊണ്ടിരുന്നത്. മേയിര്‍ പറഞ്ഞു. നിലവില്‍ 4,400 ഓളം ആളുകള്‍ക്ക് കമ്പനി റെയില്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറില്‍ 15,000ത്തോളം പേര്‍ക്കും കമ്പനി തൊഴില്‍ നല്‍കുന്നതായി സൈമെന്‍സ് അറിയിച്ചു. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് മേയില്‍സ് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
RECENT POSTS
Copyright © . All rights reserved