back to homepage

Tag "rape"

പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു; ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു സംഘം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു 0

കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചൂടാറും മുന്‍പ് വീണ്ടും പീഡനം. നടുറോഡില്‍ വെച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അക്രമിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.

Read More

യൂപിയില്‍ വീണ്ടും ബലാത്സംഗം കൊലപാതകം; കൊല്ലപ്പെട്ടത് 8 വയസുകാരി; പ്രദേശത്ത് വ്യാപക പ്രതിഷേധം 0

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.

Read More

കത്വ, ഉന്നാവ്, സൂറത്ത് എന്നിവയ്ക്ക് ശേഷം ഹരിയാനയും; ഒമ്പത് വയസുകാരിയെ കൊലപ്പെടുത്തിയ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി 0

റോഹ്തക്: ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Read More

ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതാന്‍ സമ്മതിച്ചു; സഹായ വാഗ്ദാനം നല്‍കിയ പ്രിന്‍സിപ്പല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു 0

ചണ്ഡീഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെയും ഇയാളെ സഹായിച്ച രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ബ്രിട്ടനിലെ ഏറ്റവും വലിയ ചൈല്‍ഡ് ഗ്രൂമിങ്ങ് കേസ് ടെല്‍ഫോര്‍ഡില്‍; പീഡനത്തിന് ഇരയായത് ആയിരത്തിലേറെ പെണ്‍കുട്ടികള്‍; വെളുത്ത വംശജരായ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ഏഷ്യന്‍ വംശജര്‍ 0

ലണ്ടന്‍: ആയിരത്തിലേറെ പെണ്‍കുട്ടികളെ സെക്‌സ് മാഫിയ ബലാല്‍സംഗത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍. ടെല്‍ഫോര്‍ഡിലാണ് 1980കള്‍ മുതല്‍ ഇത്രയേറെ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. 11 വയസ് മാത്രം പ്രായമുള്ള കുട്ടികളെ പോലും ബലാല്‍സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സണ്‍ഡേ മിറര്‍ അന്വേഷണം വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെടുന്ന പെണ്‍കുട്ടികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

Read More

യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു; പ്രതി പോലീസ് പിടിയില്‍ 0

ന്യൂഡല്‍ഹി: യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ യൂബര്‍ ഡ്രൈവറായ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിനാണ് സംഭവം നടക്കുന്നുത്. ജോലി സമയത്തിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായിട്ടാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുന്നത്.

Read More

സഹോദരന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയതായി പരാതി 0

ലഖ്‌നൗ: പതിനാറുകാരിയായ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്‌തെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിയുടെ സഹോദരി മൊബൈലില്‍ ചിത്രീകരിച്ചെന്നും പരാതി. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മായിയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Read More

കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടിയെ തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി പിടിയില്‍ 0

ഗുഡ്ഗാവ്: കാഴ്ച്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 21ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Read More

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പീഡിപ്പിച്ചെന്ന് വനിതാ ലീഗ് നേതാവിന്റെ പരാതി; വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് 0

തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് വനിതീ ലീഗ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് കെ.എം. ഇബ്രാഹിമിനെതിരെയാണ് പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ ഇബ്രാഹിമിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.

Read More

47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പീഡിപിച്ചു; ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പരാതിയുമായി ബന്ധു ; മീ റ്റൂ കാമ്പയിനിലാണ് വെളിപ്പെടുത്തല്‍ 0

47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ ജിതേന്ദ്രന്‍ പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില്‍ നടന്ന മീ റ്റൂ കാമ്പയിന്‍ ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Read More