retirement
ബ്രിട്ടനിലെ 10 മില്യനോളം ജീവനക്കാര്‍ റിട്ടയര്‍മെന്റിന് തയ്യാറാകില്ലെന്ന് സൂചന. ശാരീരികാവശതകള്‍ മൂലം ജോല ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരെ ഇവര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ മൂന്ന് മില്യന്‍ ആളുകള്‍ വാര്‍ദ്ധക്യാവശതകളാല്‍ ജോലിയിലിരിക്കെത്തനെന മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് മു തല്‍ നിലവില്‍ വരുന്ന പുതിയ പെന്‍ഷന്‍ സമ്പ്രദായമാണ് റിട്ടയര്‍മെന്റില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുന്നത്. സമാധാനപരമായ ഒരു റിട്ടയര്‍മെന്റ് ഈ പദ്ധതിയിലെ ആശങ്കകള്‍ മൂലം സാധിക്കില്ലെന്നാണ് ഇവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്. 51 ശതമാനം ജോലിക്കാരും റിട്ടയര്‍മെന്റ് പ്രായത്തിനു ശേഷവും പാര്‍ട്ട് ടൈം ആയി ജോലിയില്‍ തുടര്‍ന്നേക്കും. ഇങ്ങനെ ചെയ്യേണ്ടി വരുന്നതാണെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 65 വയസില്‍ റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുക വെറും 25 ശതമാനം ആളുകള്‍ മാത്രമായിരിക്കുമെന്ന് സ്‌കോട്ടിഷ് വിഡോസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. റിട്ടയര്‍മെന്റി സമയത്തേക്കുള്ള സമ്പാദ്യമായി നിര്‍ദേശിക്കപ്പെടുന്ന 12 ശതമാനം സമാഹരിക്കാന്‍ 44 ശതമാനം പേര്‍ക്കും സാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പെന്‍ഷന്‍ മിനിമം കോണ്‍ട്രിബ്യൂഷന്‍ തുകയിലാണ് ഇന്ന് മുതല്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അഞ്ച് ശതമാനമാണ് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഇത് ലക്ഷക്കണക്കിന് ജീവനക്കാരെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമ്പാദ്യം നഷ്ടമാകുമെന്ന ഭീതി മൂലം റിട്ടയര്‍ ചെയ്ത് വിശ്രമിക്കാനുള്ള പ്രായത്തിലും കൂടുതല്‍ കാലം ജോലി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
ലണ്ടന്‍: 65 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ 25 ശതമാനം കുറവാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അവിവ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 65 വയസാകുന്നതിനു മുമ്പ് റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷത്തോടെ 1.2 മില്യന്‍ ആയി മാറിയിട്ടുണ്ട്. 2011ല്‍ ഇത് 1.6 മില്യനായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി നല്‍കുന്ന വിവരമനുസരിച്ച് സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ മൂലം 7.6 മില്യന്‍ പെന്‍ഷന്‍കാര്‍ക്ക് 10,000 പൗണ്ടായിരിക്കും ലഭിക്കുക. ഈ ആശങ്കയാണ് ജീവനക്കാരെ കൂടുതല്‍ കാലം സര്‍വീസില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ വിലയിരുത്തല്‍. 65 വയസിനു മുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 38,000ത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10.1 മില്യന്‍ ആളുകളാണ് ഇപ്പോള്‍ ജീവനക്കാരായിട്ടുള്ളത്. ഇവരില്‍ 70 ലക്ഷത്തോളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. പത്ത് വര്‍ഷം മുമ്പ് ഇത്തരക്കാരുടെ എണ്ണം 4,34,000 മാത്രമായിരുന്നു. ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതും ഫൈനല്‍ സാലറി പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ചതുമൊക്കെയാണ് ജീവനക്കാര്‍ പരമാവധി ജോലികളില്‍ തുടരാന്‍ ശ്രമിക്കുന്നതിന് കാരണമായി പെന്‍ഷന്‍ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നും വിഗഗ്ദ്ധര്‍ വിലയിരുത്തുന്നു. 70 വയസിനു മുകളിലും സര്‍വീസില്‍ തുടരുന്നവരുടെ എണ്ണം ഏഴ് വര്‍ഷത്തിനുല്ള്ളില്‍ ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു. 1953 ഡിസംബര്‍ 6ന് മുമ്പ് ജനിച്ചവര്‍ക്ക് 65 വയസാണ് നിലവിലുള്ള സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം. 1950 ഏപ്രില്‍ 6നും 1953 ഡിസംബര്‍ 5നുമിടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് 60നും 65നുമിടയിലാണ് പെന്‍ഷന്‍ പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 2020 വരെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പെന്‍ഷന്‍ പ്രായം 66 ആയി ഉയരും. 2028ഓടെ ഇത് 67 വയസായി മാറുമെന്നും കരുതപ്പെടുന്നു.
ന്യൂസ് ഡെസ്ക് ബ്രിട്ടണിലെ പുതു തലമുറ റിട്ടയർ ചെയ്യാൻ 71 വയസുവരെ കാത്തിരിക്കണം. ഗവൺമെന്റിന്റെ നിലവിലെ പദ്ധതിയനുസരിച്ച് ഓരോ പത്തു വർഷം കൂടുമ്പോൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കും. നിലവിൽ അറുപത്തിയഞ്ചാം വയസിൽ സ്റ്റേറ്റ് പെൻഷൻ പുരുഷന്മാർക്ക് ലഭിക്കും. എന്നാൽ ഇപ്പോൾ ഇരുപതുകളിലുള്ള യുവാക്കൾക്ക് റിട്ടയർ ചെയ്യണമെങ്കിൽ നിലവിലെ റിട്ടയർമെന്റ് പ്രായത്തേക്കാൾ ആറു വർഷം കൂടി ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ ജീവിതദൈർഘ്യം കൂടുന്നതിനനുസരിച്ച് പെൻഷൻ പ്രായം ഉയർത്തേണ്ടി വരുമെന്ന് ഗവൺമെന്റ് ആക്ചുറി ഡിപ്പാർട്ട്മെൻറു പറയുന്നു. പെൻഷൻ ഫണ്ടിൽ ആവശ്യമായ തുക കണ്ടെത്തുന്നതിനായി നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനും ഉയർത്തും. നാഷണൽ ഇൻഷുറൻസ് 5 പോയിന്റ് കൂടിയാൽ ശരാശരി 1000 പൗണ്ട് വാർഷിക ടാക്സ് കൂടുതൽ അടയ്ക്കേണ്ടി വരും. 2037 ൽ പെൻഷൻ പ്രായം 68 ആകും. ഇപ്പോൾ അമ്പതിനടുത്ത് പ്രായുള്ളവരെയാണ് ഇത് ബാധിക്കുന്നത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഒരു ദശകം നേരത്തെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നത്. 30 കളിൽ ഉള്ളവർ പെൻഷനാകാൻ 69 വയസ് പൂർത്തിയാകാൻ കാത്തിരിക്കണം. 2057 നും 2059 നും ഇടയിൽ പെൻഷൻ പ്രായം 70 വയസാകും. പുതിയ തലമുറ കൂടുതൽ കാലം ജോലി ചെയ്ത് നിലവിൽ റിട്ടയർ ചെയ്തവർക്ക് പെൻഷൻ നല്കാനുള്ള ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലേയ്ക്കാണ് ബ്രിട്ടൺ അടുത്തു കൊണ്ടിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved