back to homepage

Tag "sainsbury"

ടച്ച് ഫ്രീ പാക്കേജ് ചെയ്ത ഇറച്ചി വിപണിയിലിറക്കാനൊരുങ്ങി സെയിന്‍സ്ബറീസ്; പുതിയ പാക്കിംഗ് ഇറച്ചി സ്പര്‍ശിക്കാതെ പാചകത്തിന് സഹായിക്കും 0

ഇറച്ചി സ്പര്‍ശിക്കാന്‍ പേടിയുള്ളവര്‍ക്കായി പുതിയ പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സെയിന്‍സ്‌ബെറി. ചിക്കന്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല പുതിയ പാക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്ലാസ്റ്റിക്ക് പാക്കിംഗ് ഇറച്ചി സ്പര്‍ശിക്കാതെ തന്നെ പാചകം ചെയ്യുന്നതിന് അനുയോജ്യമായതാണ്. ചിക്കന്‍ നേരിട്ട് പാനിലേക്ക് ഇട്ട് കുക്ക് ചെയ്‌തെടുക്കാം. 1980കള്‍ക്ക് ശേഷം ജനിച്ച മിക്കവരും ചിക്കന്‍ നേരിട്ട് സ്പര്‍ശിക്കാന്‍ പേടിയുള്ളവരാണ്. ഇത്തരം ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ പാക്കിംഗ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. ഫുഡ് പോയിസണ്‍ ഭയന്ന് പലരും കോഴിയിറച്ചി കൈകൊണ്ട് സ്പര്‍ശിക്കാറില്ലെന്നും ചിലര്‍ ചിക്കന്‍ പാചകം ചെയ്യുന്നതിന് മുന്‍പ് ഡെറ്റോള്‍ സ്‌പ്രേ ചെയ്യാറുണ്ടെന്നും കടയുടമകള്‍ വ്യക്തമാക്കുന്നു.

Read More

സെയിന്‍സ്ബറീസ് 1000ത്തോളം ഉല്‍പന്നങ്ങളുടെ വില കുറച്ചു; പച്ചക്കറികള്‍, മീറ്റ്, റെഡി മീല്‍സ്, പാസ്ത തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ സാരമായ കുറവ്; സൂപ്പര്‍മാര്‍ക്കറ്റ് വിലയുദ്ധത്തിന് വീണ്ടും തുടക്കം 0

ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറി ആയിരത്തോളം ഉല്‍പന്നങ്ങളുടെ വില കുറച്ചു. മീറ്റ്, പച്ചക്കറികള്‍, റെഡി മീല്‍സ്, പാസ്ത, ധാന്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുതലായവയുടെ വിലയില്‍കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കുറവ് വരുത്തിയതോടെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും വില താഴ്ത്താന്‍ നിര്‍ബന്ധിതരാകും. പുതിയൊരു സൂപ്പര്‍മാര്‍ക്കറ്റ് വില യുദ്ധത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഈ മാറ്റമനുസരിച്ച് മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വീക്ക്‌ലി ഫാമിലി ഷോപ്പിംഗില്‍ 5 പൗണ്ട് വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സെയിന്‍ബറി കണക്കാക്കുന്നു.

Read More

ശമ്പളത്തിലെ അസമത്വം; വനിതാ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരമായി ടെസ്‌കോ നല്‍കേണ്ടി വരുന്നത് 4 ബില്യന്‍ പൗണ്ട്; ആസ്ദയിലും സെയിന്‍സ്ബറിയിലും സമാന നടപടി 0

ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും.

Read More