sam abraham murder case
മെല്‍ബണ്‍: സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു. 2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്. സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്. പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.
സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി മാര്‍ച്ച് 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം സോഫിയയും അരുണും കോടതിയില്‍ നിഷേധിച്ചു. സാം ഏബ്രഹാമിന്റെ മരണം കൊലപാതകം തന്നെയായിരിക്കാം എന്നാല്‍ കൃത്യത്തില്‍ സോഫിയക്ക് പങ്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 33 കാരനായ സാമിനെ അവൊക്കാഡോ ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി ഉറക്കിക്കിടത്തിയതിനു ശേഷം സയനൈഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആറു വയസ്സുകാരനായ മകന്റെ കൂടെ ഉറങ്ങുന്ന സമയത്താണ് പ്രതികള്‍ സയനൈഡ് ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തി സാമിന്റെ വായില്‍ ഒഴിച്ചു കൊടുത്തതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. രഹസ്യന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നു. പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ വാദമുയര്‍ന്നു. സോഫിയയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നതിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസം നീണ്ടു നിന്ന വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved