shijo thomas
ഷിജോ ഇലഞ്ഞിക്കൽ ഒരു ക്യാംപസ്ക്കാലം മുഴുവൻ അവർ പ്രണയിച്ചു ... അവസാനം കാരിരുമ്പുതറച്ചപോലെ ആവാർത്ത അവളറിഞ്ഞു; തൻ്റെ കാമുകന് ശ്വാസകോശത്തിന് ക്യാൻസറാണ് ... ഉള്ള ശ്വാസവും വലിച്ചുപിടിച് അവൾ അവനെ ഉപേക്ഷിച്ചോടിപ്പോയി... വാർത്ത ക്യാംപസിൽ പരന്നു... ദിവ്യപ്രേമത്തിനുകുടപിടിച്ച കൂട്ടുകാർ അവളെ ഹാഷ്‌ടാഗ്‌ ചെയ്തു: വഞ്ചകി!!! രോഗവും വിരഹവും പുഞ്ചിരിയിലൊളിപ്പിച് കാമുകൻറ്റെ ബ്രേയ്ക്കിങ്‌ ന്യൂസ്: തൻ്റെ പ്രണയിനിക്കും ക്യാൻസറാണ്!!! മുറിയടച് മൊബൈലും തുറന്നിരുന്ന കാമുകിക്കുംകിട്ടി; 'ഇപ്പോൾക്കിട്ടിയ വാർത്ത' തന്നെക്കുറിച്ചു താൻപോലും അറിയാത്ത വാർത്ത!!! നഗരത്തിലെ ഏറ്റവുംമുന്തിയ ആശുപത്രിയിൽ എക്സ്പെൻസീവും എക്സ്ക്ലുസീവുമായി നടത്തിയ ക്യാൻസർ ടെസ്റ്റ് റിപ്പോർട്ട് തെല്ലഹങ്കാരത്തോടെ അവൾ കൂട്ടുകാർക്ക് അയച്ചു - cancer negative. കൂട്ടുകാർ റിപ്പോർട്ട് അവനെക്കാണിച്ചു... ഡോക്ടർ അവളുടെ ശരീരം പരിശോധിച്ച റിപ്പോർട്ടല്ലേ ഇത്? ഇത്രയുംപറഞ്ഞ് അവൻ ക്യാമ്പസിലെ വാകമരചുവട്ടിലേക്കുനടന്നു ... ക്യാംപസിലെ സന്നദ്ധ സംഘടനയായ നാഷണൽ സർവീസ് സ്കീംമിലെ ഒരുപറ്റം കൂട്ടുകാർ അവരുടെ തീംസോങ്ങ് പാടി പ്രാക്റ്റീസ് ചെയ്യുന്നു ... അവനും അവളും ചേർന്ന് ആ പാട്ട് ഒരുപാടുപാടിനടന്നിട്ടുണ്ട്... അതിലെ ആദ്യവരി വാകമരത്തിലെ ചില്ലയിൽതട്ടി താഴെ അവനിരുന്നിടത്തുവന്ന് വീണു... " മനസ്സ് നന്നാവട്ടെ..." അവളിലെ ആ വരികളിലേക്ക് മഹാരോഗത്തിൻ്റെ അണുക്കൾ നുഴഞ്ഞു കയറുകയായിരുന്നു... ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജിംസി മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് Email: [email protected] Mobile: 07466520634  
ഷിജോ ഇലഞ്ഞിക്കൽ അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി ... മനസ്സ് വിങ്ങിപൊട്ടുകയായണ്, ഒരുസമാധാനവുമില്ല ... ധ്യാനം കൂടിനോക്കി; ഒരുമാറ്റവുമില്ല!! പൂജിച്ച രക്ഷകെട്ടി; രക്ഷയില്ല!! ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം - പരാജയം!! ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോതടഞ്ഞു! ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി...സാധനം വിരലിലുടക്കി - നാക്ക്! ധ്യാനത്തിന് അലമുറയിട്ട നാക്ക്, രക്ഷകെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക്, തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക് ... ദൈവങ്ങളെക്കാണുമ്പോൾ ഒച്ചവെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ? ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്. സിദ്ധാർഥന് ബോധിവൃക്ഷം...എനിക്ക് തണുത്തകഞ്ഞി; ബോധോദയത്തിന് ഓരോരുത്തർക്കും ഓരോരോകാരണങ്ങൾ. പിറ്റേന്നുതന്നെ അവളെച്ചെന്നുകണ്ടു, സംസാരിച്ചു - സമാധാനം. ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടുകഞ്ഞി കുടിക്കുന്നു , നല്ലരുചി !!! വാക്കിലും,നാക്കിലും. ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജിംസി മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് Email: [email protected] Mobile: 07466520634  

ഷിജോ ഇലഞ്ഞിക്കൽ

കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…

ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.

അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.

കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.

പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.

കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,

നീ കുളിച്ചുകയറിവരുവോളം കരയ്ക്ക്‌ ഊരിവച്ച നിന്റെ   നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.

സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക്‌ നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.

വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: "പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ ".

"എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് ": അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.

"ഉണ്ണീ വാ...കയറീട്ട് പോകാം...ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം": അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.

"വേണ്ടമ്മേ... ഞാൻ നാളെവരാം".

ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ...തേർഡ് ഗിയർ...ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി...

"ഛെ...എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് ": ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.

"ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. "ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു."

മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:

ഉണ്ണീ... വാ കളിക്കാൻ പോകാം...

ഷിജോ ഇലഞ്ഞിക്കൽ അവർ പ്രണയിച്ചുതുടങ്ങിയിട്ട് അന്നേക്ക് ഇരുപത്തിയഞ്ചുവര്ഷം പൂർത്തിയാകുകയായിരിന്നു ... മെഴുകുതിരിവെളിച്ചത്തിൽ അത്താഴ0 കഴിച്ചു, പതിവിലുംകൂടുതൽനേരം വർത്തനമാനം പറഞ്ഞു ... രാവേറെയായ് ...ഇനിയുറങ്ങാം: അവൾ പറഞ്ഞു. അവൻ്റെ നെഞ്ചോടുചേർന്ന്അവൾക്കിടന്നു ... ചേട്ടന്റ്റെഹൃദയമിടിപ്പിന് എന്തോരുശബ്ദമാണ്, എനിക്കിതുകേട്ടിട്ട് ഉറങ്ങാൻപറ്റുന്നില്ല: അവൾ പരിഭവം പറഞ്ഞു. ഒരൊറ്റദീർഘശ്വാസത്തിൽ അവൻ ഹൃദയമിടിപ്പ്നിറുത്തി; കാരണം അവൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു ... അവൾ സുഖമായി ഉറങ്ങി ... അവനും !!! ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജിംസി മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് Email: [email protected] Mobile: 07466520634
RECENT POSTS
Copyright © . All rights reserved