sma
ജിജോമോന്‍ ജോര്‍ജ് സ്റ്റോക് ഓണ്‍ ട്രെന്റ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ (SMA)2018-2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. മെയ് മാസത്തില്‍ നടന്ന പൊതുയോഗത്തില്‍ 23 അംഗ എക്‌സിക്യുട്ടീവിനെ പൊതുയോഗം തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ശ്രീ.വിനു ഹോര്‍മീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ശ്രീ ജോബി ജോസ് പ്രസിഡന്റായും, ശ്രീ എബിന്‍ ബേബി സെക്രട്ടറിയായും, ശ്രീ റ്റിജു തോമസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ശ്രീ. ജോയി ജോസഫ്, ശ്രീമതി സിനി ആന്റോ എന്നിവരേയും, പി.ആര്‍ ഒ ആയി ശ്രീ. ജിജോമോന്‍ ജോര്‍ജ്ജിനേയും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. റെനില്‍ ജോസഫ്, ശ്രീ. റ്റോമി ജോസഫ് എന്നിവരേയും, ജോയിന്റ് ട്രഷറര്‍ ആയി ശ്രീ. ബിജു തോമസിനേയും യോഗം തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് കോഡിനേറ്ററായി ശ്രീ.വിനു ഹോര്‍മിസിനേയും ആര്‍ട്‌സ് കോഡിനേറ്റര്‍മാരായി ശ്രീ. ഷാജില്‍ തോമസ്, ശ്രീമതി മഞ്ചു ജേക്കബ് എന്നിവരെയും കമ്മറ്റി തെരഞ്ഞെടുത്തു. വരും വര്‍ഷങ്ങളില്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരുടേയും അഭ്യുദയകാംഷികളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് എസ്.എം.എ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോബി ജോസും സെക്രട്ടറി എബിന്‍ ബേബിയും അഭ്യര്‍ത്ഥിച്ചു.
യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ലോകമെങ്ങും ക്രിസ്മസായി ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ കുര്‍ബാന എന്ന അര്‍ഥം വരുന്ന 'ക്രിസ്റ്റസ് മാസെ' എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്മസ് എന്ന വാക്ക് ഉണ്ടായത്. ക്രിസ്മസ് നല്‍കുന്നത് സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ്.  ക്രിസ്തുവിന്റെ ആഗമനം ദൈവം പിതാവാണെന്ന് പഠിപ്പിക്കാനാണ്.  ക്രിസ്മസ് ആഘോഷം അര്‍ത്ഥപൂര്‍ണമാകുന്നത് സ്‌നേഹം കൈമാറുമ്പോഴാണ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ ബത്‌ലഹേം മുതല്‍ കാല്‍വരി വരെ എത്തിനില്‍ക്കുന്ന സന്ദേശമാണിത്. തീവ്രവാദങ്ങള്‍ എപ്പോഴും ക്രിസ്മസ് സന്ദേശത്തിന് വിപരീതമാണ്. കാരണം, ഭിന്നിച്ച് നിന്നവരെ പരസ്പരം യോജിപ്പിക്കുകയാണ് ക്രിസ്തുവിന്റെ ആഗമനത്തിന്റെ ലക്ഷ്യം. ദൈവവും മനുഷ്യനും തമ്മിലുള്ള ഭിന്നതയാണ് ക്രിസ്തുവിന്റെ ആഗമനത്തിന് കാരണമാക്കിയത്.   ക്രിസ്തുവിന്റെ ആഗമനം പാപത്തെ പരാജയപ്പെടുത്തി മനുഷ്യന് ഒരു പുതിയ ജീവന്‍ നല്‍കുക എന്നതിനായിരുന്നു. ക്രിസ്മസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്ക് തൂക്കുക, സമ്മാനങ്ങള്‍ കൈമാറുക, കരോള്‍ നടത്തുക തുടങ്ങിയ വ്യത്യസ്തങ്ങളായ ആഘോഷ രീതികളാണുള്ളത്. ക്രിസ്മസിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രവാസ ജീവിതത്തിൽ ജോലിതേടി  പല രാജ്യങ്ങളിൽ കൂടി കടന്നുപോയ കാലഘട്ടങ്ങൾ... പള്ളിയുമായി മാത്രം ആഘോഷങ്ങൾ പങ്കുവെച്ച ചെറുപ്പകാലം... അവസാനം യുകെയിൽ എത്തിയപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു മുഖം ദർശിച്ച മലയാളി.. സായിപ്പിന്റെ നാട്ടിലെ ജീവിതത്തിൽ നിന്നും പലതും മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ യുകെ മലയാളികളുടെ ജീവിത ശൈലിയും ആഘോഷപരിപാടികളും മാറി എന്നത് ഒരു നേർക്കാഴ്ച മാത്രം...ആസോസിയേഷനുകളെ സംബന്ധിച്ചു ആഘോഷങ്ങൾ അവരുടെ ഒത്തുചേരലിന്റെ വിളംബരമാണ്... കുട്ടികളെ നാളെകൾക്കായി വാർത്തെടുക്കുന്ന കലാക്ഷേത്രങ്ങൾ ആണ്... ദൈവം നല്‍കിയ കഴിവുകളെ സ്വന്തം പ്രയത്‌നംകൊണ്ടു വികസിപ്പിച്ചെടുക്കുന്നവരാണു പ്രതിഭകൾ.. അവർക്കായി വേദിയൊരുക്കുന്നവരുടെ കൂട്ടായ്മയാണ് അസോസിയേഷനുകൾ... അത്തരത്തിൽ ഈ വർഷവും എസ് എം എ എന്ന സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ വളരെ വ്യത്യസ്തത പുലർത്തുന്ന പരിപാടികളുമായി ഈ വരുന്ന ശനിയാഴ്ച്ച ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുകൂടുന്നു... ദൃശ്യ വിരുന്നൊരുക്കുന്നതിൽ എല്ലാവേരയും പിന്നിൽ ആക്കുന്ന എസ് എം എ ഒരുക്കുന്നത് യുകെയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലും പ്രശസ്‌തിയിലും ഉള്ള 'ദേശി നാച്ചു'കാരുടെ, ഇംഗ്ലീഷ് പെൺകൊടികൾ തുറന്നുവിടുന്ന ബോളിവുഡ് ഹങ്കാമയുമായാണ്.. വേദികളെ ഇളക്കിമറിക്കാൻ കഴിവുള്ള ഇവർ.. തീ പന്തങ്ങൾ കൊണ്ട് അമ്മാനമാടുന്ന നൃത്തകാഴ്ചകൾ...   സ്റ്റോക്ക് മലയാളികൾ ഇന്നുവരെ കാണാത്ത കാണാപ്പുറങ്ങളിലേക്ക്... നേതൃത്വം കൊടുക്കുന്നത് എസ് എം എ എന്ന യുകെയിലെ പെരുടുത്ത അസോസിയേഷൻ.. കലയിലും കായികത്തിലും വിജയതീരമണയുന്നതിൽ പിശുക്ക് കാണിക്കാത്ത യുകെയിലെ അസോസിയേഷൻ.. ആഘോഷപരിപാടികൾക്ക് എരുവ് പകരാൻ അത്യുഗ്രൻ ക്രിസ്മസ് കരോൾ ഗാനങ്ങളുമായി പ്രെസ്റ്റൺ ടീം കൂടി ഇറങ്ങുമ്പോൾ എസ് എം എ യുടെ ക്രിസ്മസ് പുതുവത്സരപരിപാടികൾ ആഘോഷങ്ങളുടെ പെരുമഴയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.... കൂടാതെ മിടുക്കരായ, യുക്മ കലാമേള വേദികളെ വിസ്മയിപ്പിച്ച എസ് എം എ യുടെ കുരുന്നുകൾ ഒരുക്കുന്ന സിനിമാറ്റിക് ഡാൻസ്, മനോഹരമായ പാട്ടുകൾ എന്ന് തുടങ്ങി ഒരുപിടി പരിപാടികൾ ആണ് വേദിയിൽ എത്തുന്നത്... ഈ അസുലഭ ആഘോഷനിമിഷങ്ങൾ കണ്ടു ആസ്വദിക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രബുദ്ധരായ എല്ലാ മലയാളി കുടുംബങ്ങളെയും ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എസ് എം എ യുടെ സാരഥികളായ പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രെഷറർ വിൻസെന്റ് കുര്യാക്കോസ് എന്നിവർ അറിയിച്ചു. എക്കാലവും നല്ല ഭക്ഷണം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അസോസിയേഷൻ ഇപ്രാവശ്യവും പതിവുതെറ്റിക്കാതെ അസോസിയേഷൻ മെംബേർസ് ചേർന്ന്‌ ഉണ്ടാക്കുന്ന ഫുഡ് ആണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും പ്രതീകമായ ഓണം ആഘോഷിക്കുവാന്‍ സ്വാന്‍സീ മലയാളികള്‍ ഈ വരുന്ന ശനിയാഴ്ച (16/09/17) ഒത്തുചേരുന്നു. സ്വാന്‍സി മലയാളി അസോസിയേഷന്‍റെ പതിനൊന്നാമത് ഓണാഘോഷങ്ങള്‍ക്ക് വേണ്ടി ഇത്തവണ വിപുലമായ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് വെല്‍ക്കം ഡാന്‍സോടെ തുടങ്ങുന്ന സംഗീത നൃത്ത നൃത്ത്യങ്ങള്‍ വൈകിട്ട് വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപിക്കുന്നതാണ്. സ്വാന്‍സീ മലയാളി അസോസിയേഷന്റെ കഴിഞ്ഞ സ്‌പോര്‍ട്‌സ് ഡേയില്‍ പങ്കെടുത്തു വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍വച്ചു നല്‍കപ്പെടുന്നതാണ് . ഈ ഓണാഘോഷത്തിന് എല്ലാ മലയാളി സുഹ്‌റത്തുക്കളെയും സ്വാഗതം ചെയ്യുന്നതായ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു. AddressMiners welfare hall Brecon road Ytsragyaliais Swansea SA9 1JJ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ബിജൂ മാത്യു (07979543581), സെക്രട്ടറി ലിസ്സി റെജി (07490491071), ട്രെഷറര്‍ ജേക്കബ് ജോണ്‍ (07723089302), വൈസ് പ്രസിഡന്റ് ജിജി ജോര്‍ജ് (07737794847), ജോയിന്‍റ് സെക്രട്ടറി ജിനോ ഫിലിപ്പ് (07868587850), ജോയിന്‍റ്  ട്രഷറര്‍ ഷാജി ജോസഫ് (07886911267) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
RECENT POSTS
Copyright © . All rights reserved