back to homepage

Tag "Sreejith"

ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗോപി സുന്ദറിന്റെ മ്യൂസിക് വീഡിയോ കാണാം 0

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read More

ചെന്നിത്തലക്കെതിരെ ചോദ്യമുന്നയിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ് 0

കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

Read More

ശ്രീജിവിന്റെ ക്‌സ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും 0

തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിരിക്കുന്നത്. ഇക്കാര്യം സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേ സമയം അന്വേഷണം ആരംഭിക്കുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.

Read More

ശ്രീജിത്തിനെ പിന്തുണച്ച് പാര്‍വ്വതിയുടെ പോസ്റ്റ്; പകപോക്കി മെഗാസ്റ്റാര്‍ ആരാധകരുടെ പൊങ്കാല 0

കൊച്ചി: ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടി പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മെഗാസ്റ്റാര്‍ ആരാധകരുടെ പൊങ്കാല. പാര്‍വ്വതിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകളാണ് കൂടുതലും. നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് ഈ പോസ്റ്റ വഴി പാര്‍വ്വതി ലക്ഷ്യം വെക്കുന്നതെന്ന് തുടങ്ങി ഫെമിനിസ്റ്റുകളെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനടിയിലുണ്ട്. കൂടുതല്‍ പേരും പാര്‍വ്വതി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് എന്ന ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.

Read More

നീ അര്‍ഹിക്കുന്ന നീതി ലഭിക്കട്ടെ; ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജും 0

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ശ്രീജിത്തിന് പിന്തുണയറിയിച്ചത്.

Read More

ശ്രീജിത്തിനു വേണ്ടി തെരുവിലിറങ്ങി സോഷ്യല്‍ മീഡിയ; പിന്തുണയുമായി ടോവീനോ തോമസും 0

തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

Read More

ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടി; വീഡിയോ കാണാം 0

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.

Read More