student missing
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി. ഗവേഷക വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) നെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിനുശേഷമാണ് മുകുളിനെ കാണാതായെതെന്നാണ് റിപ്പോര്‍ട്ട്. കാണാതായ ദിവസം വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മുകുളിനെ അലട്ടിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുകുളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ജെഎന്‍യുവില്‍ നിന്ന് 2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണഅ നജീബിനെ കാണാതായത്. തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ കാംമ്പയിന്‍ നടത്തിയെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.
RECENT POSTS
Copyright © . All rights reserved