back to homepage

Tag "Students"

3000ത്തിലേറെ കുട്ടികളെ ‘പഠിപ്പിക്കാന്‍’ സ്‌കൂളുകള്‍ക്ക് കഴിയുന്നില്ലെന്ന് വെളിപ്പെടുത്തല്‍; വികൃതിക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു! 0

ലണ്ടന്‍: സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരിക്കും ഒരുപക്ഷേ കുട്ടികളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ചെറുതും വലുതുമായി വികൃതികള്‍ പഠനത്തെയും സമാനമായി ജീവിതത്തെയും ബാധിക്കും. യു.കെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഏതാണ്ട് 3000ത്തിലേറെ കുട്ടികളെ ‘പഠിപ്പിക്കാന്‍’ സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ല. ചെറുതും വലുതുമായി കുറ്റകൃത്യങ്ങള്‍ ചെയ്ത് സസ്‌പെന്‍ഷന്‍ വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം വലിയ നമ്പറാണിത്. സമീപ വര്‍ഷങ്ങളെക്കാളും കൂടുതല്‍ കുട്ടികളാണ് ഇത്തവണ അച്ചടക്ക നടപടികള്‍ നേരിട്ടേണ്ടി വന്നിരിക്കുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More

യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം തേടുന്നവര്‍ മാനസിക വൈകല്യങ്ങളെക്കുറിച്ച് പ്രസ്താവന നല്‍കണം! പുതിയ യുകാസ് ആപ്ലിക്കേഷന്‍ ഇങ്ങനെ 0

യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി നല്‍കേണ്ട യുകാസ് ആപ്ലിക്കേഷന്‍ ഫോമില്‍ ഈ വര്‍ഷം മുതല്‍ അപേക്ഷകരുടെ മാനസിക വൈകല്യങ്ങളും രേഖപ്പെടുത്തണം. യുകാസ് ഫോമിന്റെ ഒരു സെക്ഷനില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന് യൂണിവേഴ്‌സിറ്റീസ് യുകെയുടെ മെന്റല്‍ ഹെല്‍ത്ത് തലവന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിലുള്ള വൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയെക്കുറിച്ച് പ്രസ്താവന നല്‍കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സ്ഥാപനങ്ങളോട് വ്യക്തമാക്കുന്ന വിധത്തില്‍ യൂണിവേഴ്‌സിറ്റി പ്രവേശന സമ്പ്രദായം മാറണമെന്നും ഇത് ഫ്രഷേഴ്‌സ് വീക്കിനു മുമ്പായി ചെയ്യണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് പറഞ്ഞു.

Read More

കുഴപ്പക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍4ന്റെ പരീക്ഷണം; ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ രീതികള്‍ മര്യാദ പഠിപ്പിക്കുമോ? ഡോക്യുമെന്ററി വ്യാഴാഴ്ച മുതല്‍ കാണാം 0

അതീവ പ്രശ്‌നക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍ 4ന്റെ സോഷ്യല്‍ എക്‌സ്പിരിമെന്റ്. വൈറ്റ്, വര്‍ക്കിംഗ്ക്ലാസ് പശ്ചാത്തലത്തില്‍ നിന്നുള്ള പഠനത്തില്‍ ഏറെ മോശവും അങ്ങേയറ്റം ഉഴപ്പന്‍മാരുമായ അഞ്ച് വിദ്യാര്‍ത്ഥികളെ ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റിമറിക്കുമോ എന്ന പരീക്ഷണമാണ് ചാനല്‍ 4 ഡോക്യുമെന്ററിക്കായി നടത്തിയത്. മൂന്ന് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മാറ്റങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഇന്ത്യന്‍ ഡൂണ്‍ സ്‌കൂളുകളിലെ പഴയ മട്ടിലുള്ള വിദ്യാഭ്യാസ രീതിയും കടുത്ത അച്ചടക്കവും ഇവരെ വലിയ തോതില്‍ മാറ്റിയെന്നാണ് വിവരം. ഈ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.

Read More

കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന; 2023ഓടെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 6 ലക്ഷത്തിലേറെയായി ഉയരും; സെക്കന്‍ഡറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 21 ശതമാനം വര്‍ദ്ധന 0

ലണ്ടന്‍: സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തിലേറെയായി ഉയരുമെന്ന് പ്രതീക്ഷ. കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലുണ്ടായ വര്‍ദ്ധിച്ച കുടിയേറ്റത്തിനു പിന്നാലെ 2000 മുതലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനാരംഭിച്ചത്. വിദേശത്തു നിന്നെത്തിയ സ്ത്രീകളിലെ പ്രസവ നിരക്ക് തദ്ദേശീയരായവരേക്കാള്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വിലയിരുത്തുന്നു.

Read More

യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്; ലെക്ചറുകള്‍ മുടങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും; നഷ്ടപരിഹാരം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ 0

ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Read More