ukmanews
ബിന്‍സു ജോണ്‍ യുക്മ വെയില്‌സ് റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെയില്‍സിലുള്ള മലയാളികള്‍ക്കായി  വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന മത്സരം, പെന്‍സില്‍ ഡ്രോയിംഗ് ആന്‍റ് കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യം നടത്തുന്നത് ലേഖന മത്സരമാണ്. 'ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം' എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ലേഖന മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ലേഖന മത്സരത്തിന്‍റെ നിബന്ധനകള്‍ താഴെ കൊടുത്തിരിക്കുന്നു,
  1. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി  2016 മാര്‍ച്ച് 15 ആയിരിക്കും.
  2. അയയ്ക്കുന്ന സൃഷ്ടികള്‍ മാറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്.
  3. A4 പേപ്പറിന്റെ ഒരു ഭാഗത്ത് മാത്രം എഴുതി 10 പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ ആയിരിക്കും മത്സരത്തിനു പരിഗണിക്കുക.
  4. എഴുതിയ വ്യക്തിയുടെ പേര്, നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ പ്രത്യേകം ഒരു പേപ്പറില്‍എഴുതി സൃഷ്ടിയോടൊപ്പം വയ്‌ക്കേണ്ടതാണ്.
  5. ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ മാര്‍ക്കുകളോ മറ്റൊ ലേഖനം എഴുതുന്ന പേപ്പറില്‍ ഉണ്ടായാല്‍ ആ ലേഖനം അസാധുവായിരിക്കും.
  6. യുക്മ വെയില്‍സ് റീജിയനിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുക.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 07912874607, 07841463255 എന്നീ മൊബൈല്‍ നമ്പരുകളില്‍ വിളിച്ച് നേരിട്ടോ, secretaryuukmawales @gmail .com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഇമെയില്‍ പിഡിഎഫ് ഫയല്‍ ആയോ, ജെപിജി ഫയല്‍ ആയോ അയയ്ക്കണം. നാട്ടിലും പ്രവാസ ലോകത്തുമുള്ള പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. യുക്മ റിജിയണല്‍ കമ്മിറ്റി ഒക്ടോബറില്‍ നടത്തുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലേഖന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൊമെന്റോയും പ്രശസ്തി പത്രവും കൂടാതെ ആകര്‍ഷകമായ പാരിതോഷികവും നല്‍കും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍, നാഷണല്‍ കമ്മറ്റിയംഗം സിബി പറപ്പള്ളി, വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ തുടങ്ങിയവര്‍ മത്സര സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കും
സ്വന്തം ലേഖകന്‍ സൗത്താംപ്ടന്‍:  മാര്‍ച്ച് അഞ്ചിന് സൌത്താംപ്ടനില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റ് 2016 ന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ കലാപരമായും ആകര്‍ഷകമായും ഡിസൈന്‍ ചെയ്ത ലോഗോ ഡിസൈന്‍ ചെയ്തത് യുക്മ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌ പന്നിവേലില്‍ ആണ്.  യുക്മ ഫെസ്റ്റ് എന്ന ആശയം ജനമനസ്സുകളിലേക്ക് ആഴത്തില്‍ പതിയുക എന്ന ആശയം മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ലോഗോ ലളിതവും സുന്ദരവുമാണ്. ഇന്ത്യന്‍ ബ്രിട്ടീഷ് ദേശീയ പതാകകളിലെയും യുക്മ ലോഗോയിലെയും നിറങ്ങള്‍ സമന്വയിപ്പിച്ച് ഡിസൈന്‍ ചെയ്ത ലോഗോ കുടുംബത്തിന്‍റെ പിന്തുണയാണ് ഓരോ യുക്മ പ്രവര്‍ത്തകന്‍റെയും ശക്തി എന്നും സൂചിപ്പിക്കുന്നതാണ്. ലോഗോ പ്രകാശനം യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ആണ് നിര്‍വഹിച്ചത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം, നാഷണല്‍ ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറും കുടിയായ ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് മനോജ്‌ കുമാര്‍ പിള്ള, നാഷണല്‍ കമ്മറ്റിയംഗം വര്‍ഗീസ്‌ ജോണ്‍, നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു പന്നിവേലില്‍ എന്നിവരും സന്നിഹിതരായിരുന്നു. വിപുലമായ തയ്യാറെടുപ്പോടെ ആണ് യുക്മ ഫെസ്റ്റ് 2016 ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത് . യുക്മ പ്രവര്‍ത്തകര്‍ക്ക് കുടുംബ സമേതം ഒത്തു ചേരാനും യുക്മ സഹയാത്രികരെയും യുകെ മലയാളികളിലെ കഴിവുറ്റവരെയും ആദരിക്കാനുമായി ആണ് ഓരോ വര്‍ഷവും യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യു കെ യിലെ നൂറോളം മലയാളി സംഘടനയുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‍സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം അരങ്ങേറുന്നത് സൗതാംപ്ട്ടണില്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് ആണ്. ഈ വര്‍ഷത്തെ യുക്മ ഫെസ്റ്റിന് ആതിഥ്യം നല്‍കുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റന്‍ ആണ്.uukma fest 2016 logoഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും, കലാ സാംസ്‌കാരിക സാമൂഹിക ബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനും യുക്മ ഫെസ്റ്റ് വേദിയാകും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ്റ് വേദി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും, പങ്കു വക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൗകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് പോലുള്ള കാര്യങ്ങളും ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. നിരവധി പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് യുക്മയുടെ ഓരോ സാംസ്‌കാരിക പരിപാടികളും. അതുകൊണ്ടുതന്നെ ഇക്കുറിയും യുക്മ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും കുടാതെ യുക്മയുടെ എല്ലാ അഭ്യുദയ കാംഷികളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ ഫെസ്റ്റ് കണ്‍വീനര്‍ ഷാജി തോമസ് അഭ്യര്‍ത്ഥിച്ചു. യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് 'യുക്മ ഫെസ്റ്റ്'. ഇതിനോടകം തന്നെ നിരവധി അംഗ അസ്സോസ്സിയെഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മുന്‍പോട്ടു വന്നു കഴിഞ്ഞു പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), 'യുക്മ ഫെസ്റ്റ്' ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാറ്റ്ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നാളെ (31/01/2016) കേംബ്രിഡ്ജില്‍ വച്ച് നടക്കും. കേംബ്രിഡ്ജിലെ സെന്റ്‌ ജോണ്‍സ് ഹാളില്‍ വച്ച് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍  റീജിയനിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെയായിരിക്കും ജനറല്‍ ബോഡി യോഗം നടക്കുക എന്ന്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖം മൂലം ആശുപത്രിയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്ന്‍ അറിയിച്ചിട്ടുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഇത്തവണത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന് ഏറെ താമസിയാതെ തന്നെ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖ ബാധിതന്‍ ആയിരുന്നു. തുടര്‍ന്ന്‍ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം യുക്മ നാഷണല്‍ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടയില്‍ ആണ് വീണ്ടും അസുഖം ആയി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്ടിംഗ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, നാഷണല്‍ കമ്മറ്റിയംഗം തോമസ്‌ മാറാട്ട്കളം, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു റീജിയനില്‍ കലാമേള, കായികമേള തുടങ്ങിയവ വിജയകരമായി നടത്തിയത്. സ്ഥിരമായി സാമ്പത്തിക ബാധ്യതയില്‍ കലാശിക്കാറുള്ള കലാമേള പോലെയുള്ള പരിപാടികള്‍ ഇത്തവണ സാമ്പത്തിക അച്ചടക്കവും, സംഘടനാ പാടവവും കൈമുതലാക്കി ഈ ടീം സാമ്പത്തികമായി വിജയിപ്പിച്ചിരുന്നു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റി അപ്പീലിലും ഏറ്റവുമധികം തുക സമാഹരിച്ചത് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു. ഇതുള്‍പ്പെടെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കും നാളത്തെ പൊതുയോഗത്തില്‍ അവതരിപ്പിക്കും. നിലവില്‍ ഒഴിവുള്ള റീജിയണല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നാളത്തെ യോഗത്തിലെ മറ്റൊരു അജണ്ട. ഇത് കൂടാതെ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ മൂന്ന്‍ പ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റീജിയണല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും അറിയിച്ചു. യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്: St. Thomas Hall, Ancaster Way, Cambridge, CB1 3TT
അനീഷ്‌ ജോണ്‍, പിആര്‍ഒ യുക്മ പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് സൗത്താംപ്റ്റണില്‍ നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യത്തെ ആയുധ ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . യുക്മ ദേശീയ കുടുംബ സംഗമം എന്ന പേരില്‍ അറിയപ്പെടുന്ന 'യുക്മ ഫെസ്റ്റ് 2016' മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്റ്റണില്‍ വെച്ചാണ് നടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ സംഘടനയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച യു.കെ.മലയാളികള്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിക്കുവാനുള്ള വേദി കൂടിയാകുന്നു 'യുക്മ ഫെസ്റ്റ് 2016' . യുക്മ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രിയമായ ദേശീയ പരിപാടി എന്ന നിലയില്‍ 'യുക്മ ഫെസ്റ്റ്' ന്റെ പ്രസക്തി വളരെ വലുതാണ്. കൂട്ടായ പ്രവര്‍ത്തന മികവിലുടെ ദേശിയ കായിക മേള, ബാഡ്മിന്ടന്‍ മത്സരം, നേപ്പാള്‍ ചാരിറ്റി അപ്പീല്‍ , യുക്മ ദേശിയ റിജിയണല്‍ കലാമേളകള്‍ എന്നിവയുടെ വിജയം യു കെ മലയാളികളെ മുഴുവന്‍ യുക്മയിലേക്ക് ആഴത്തില്‍ ഉറപ്പിച്ചു എന്ന കാര്യത്തിനു തര്‍ക്കമില്ല. സൗത്താംപ്റ്റണില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ വിവിധ മേഖലകളില്‍ യുക്മയോടൊപ്പം പ്രവര്‍ത്തിച്ചവരെയും, യുക്മ വേദികളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്നത്തിനൊപ്പം വിവിധ അസ്സോസ്സിയെഷനുകളെയും, മികച്ച പ്രവര്‍ത്തകരെയും യുക്മയെ നാളിതു വരെ സഹായിച്ച മുഴുവന്‍ വ്യക്തികളെയും ആദരിക്കും. യുക്മ വേദികളില്‍ എക്കാലവും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ്. ഇത്തവണ സൗത്ത് ഈസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍ വെച്ച് നടക്കുന്നത് കൊണ്ട് റീജിയന്‍റെ മികച്ച പിന്തുണയോടെയാണ് യുക്മ ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് .എല്ലാ റീജിയനിലെയും യുക്മയുടെ മികച്ച കലാകാരന്മാരെ അണിനിരത്തി കൊണ്ട് സംഘടിപ്പിക്കുന്ന യുക്മഫെസ്റ്റ് എല്ലാ വര്‍ഷവും ആവേശത്തോടെയാണ് യുക്മ സ്‌നേഹികള്‍ നോക്കി കാണുന്നത്. uukma fest യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റണ്‍ (MAS) ന്റെ ആതിഥേയത്വത്തില്‍ ആണ് 'യുക്മ ഫെസ്റ്റ് 2016' അരങ്ങേറുന്നത്. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.റോബിന്‍ എബ്രഹാമിന്റെയും സെക്രട്ടറി ശ്രീ.ബിനു ആന്റണിയുടെയും നേതൃത്വത്തില്‍ അസോസിയേഷനിലെ 150 ല്‍ അധികം വരുന്ന കുടുംബങ്ങളുടെ സഹകരണം ഇത്തവണത്തെ യുക്മ ഫെസ്റ്റിന്റെ വിജയം ഉറപ്പ് വരുത്തുന്നു. ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്റ്. ഈ വര്‍ഷത്തെ യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില്‍ യുക്മ മറക്കാറില്ല. രുചികരമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് യുക്മ ഫെസ്റ്റ് വേദിയില്‍ ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവും യുക്മ നാഷണല്‍ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറുമായ ഷാജി തോമസും അഭ്യര്‍ത്ഥിച്ചു . യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് 'യുക്മ ഫെസ്റ്റ്'. പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ചു വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), 'യുക്മ ഫെസ്റ്റ്' ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
RECENT POSTS
Copyright © . All rights reserved