back to homepage

Tag "us"

സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം ജോങ് ഉന്‍ സന്നദ്ധന്‍; വൈറ്റ് ഹൗസിലേക്ക് കിമ്മിനെ ക്ഷണിക്കുമെന്ന് ട്രംപ്; ലോകം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റത്തിനെന്ന് കിം 0

സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്.

Read More

വീണ്ടും രാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരും; സിറിയക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക; ചര്‍ച്ചകളുടെ സമയം കഴിഞ്ഞു, ഇനി നടപടിയെന്ന് മുന്നറിയിപ്പ് 0

സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Read More

സിറിയയെ ഉടന്‍ ആക്രമിക്കില്ലെന്ന് അമേരിക്ക; തീരുമാനം വിദഗ്ദ്ധരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം; സിറിയ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് ഫ്രാന്‍സ് 0

സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു.

Read More

സിറിയ വിഷയം; രാസായുധാക്രമണത്തില്‍ അസദിന്റെ പങ്കിന് കൂടുതല്‍ തെളിവു തേടി അമേരിക്ക; ഉത്തരവാദി അസദ് തന്നെയെന്ന് ഫ്രാന്‍സ്; സൈനിക നടപടിക്ക് സാധ്യതയേറുന്നു 0

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

സിറിയ വിഷയത്തില്‍ അമേരിക്കയും റഷ്യയും ഇടയുന്നു; ന്യൂക്ലിയര്‍ യുദ്ധത്തിന് സാധ്യത പ്രവചിച്ച് അമേരിക്കന്‍ ഏജന്‍സി; ഡെഫ്‌കോണ്‍ മുന്നറിയിപ്പ് സംവിധാനം അപ്‌ഗ്രേഡ് ചെയ്തു 0

സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്.

Read More

ഫേസ്ബുക്ക് തലവനും ഡേറ്റ ചോര്‍ച്ചയില്‍ നിന്ന് സുരക്ഷിതനല്ല; അമേരിക്കന്‍ സെനറ്റ് ഹിയറിംഗില്‍ സുക്കര്‍ബര്‍ഗിനെക്കുറിച്ച് വെളിവാകുന്ന കാര്യങ്ങള്‍ 0

ഡേറ്റ ചോര്‍ച്ചയില്‍ നിന്ന് താനും മുക്തനല്ലെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയുടെ ഹിയറിംഗിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് ഫേസ്ബുക്ക് തലവനും നമ്മെപ്പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ വിവരങ്ങളും മറ്റൊരു കമ്പനിക്ക് വില്‍ക്കപ്പെട്ടു കഴിഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന അലക്‌സാന്‍ഡര്‍ കോഗന്‍ സ്ഥാപിച്ച ജിഎസ്ആര്‍ എന്ന കമ്പനിയാണ് ഇതെന്ന് സുക്കര്‍ബര്‍ഗ് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയാണ്. പക്ഷേ ഡേറ്റ കച്ചവടം നടത്തുന്ന കമ്പനികളെ നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Read More

60 വര്‍ഷത്തോളം രഹസ്യമായി കിടന്ന ആര്‍ട്ടിക്കിലെ അമേരിക്കന്‍ നിര്‍മ്മിത ന്യൂക്ലിയര്‍ മിസൈല്‍ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു; കേന്ദ്രം നിര്‍മ്മിച്ചത് ശീതയുദ്ധ കാലഘട്ടത്തില്‍ 0

60 വര്‍ഷത്തോളം രഹസ്യമായി കിടന്ന ആര്‍ട്ടിക്കിലെ അമേരിക്കന്‍ നിര്‍മ്മിത ന്യൂക്ലിയര്‍ മിസേല്‍ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കാലാവസ്ഥ മാറ്റങ്ങള്‍ മൂലം പ്രദേശത്തെ മഞ്ഞുരുകിയതോടെയാണ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തു വന്നത്. ഗ്രീന്‍ലാന്റിലെ ഡാനിഷ് പ്രവിശ്യയായ ഉള്‍പ്രദേശത്ത് ശീതയുദ്ധക്കാലത്ത് അമേരിക്ക നിര്‍മ്മിച്ചതാണ് ഈ ക്യാമ്പ്. സെഞ്ച്വറി ക്യാമ്പ് എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്. 1959 കാലഘട്ടത്തില്‍ ലോകത്തെമ്പാടും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധിയില്‍ സോവിയറ്റ് റഷ്യക്കെതിരെ ന്യൂക്ലിയര്‍ ആക്രമണങ്ങള്‍ നടത്താനായി അമേരിക്ക നിര്‍മ്മിച്ച കേന്ദ്രം പിന്നീട് ഉപയോഗ ശൂന്യമാകുകയായിരുന്നു. രഹസ്യ പദ്ധതി പ്രോജക്ട് ഐസ്‌വോം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ താവളത്തില്‍ നൂറു കണക്കിന് ബാലിസ്റ്റിക് മിസേലുകള്‍ സൂക്ഷിക്കാനായിരുന്നു അമേരിക്കയുടെ പദ്ധതി.

Read More

യുഎസ്സിനെതിരെ സിറിയയില്‍ റഷ്യയുടെ പടയൊരുക്കം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം. 0

മോസ്കോ: സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച്‌ തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More