WHO
വിന്‍ഡ് ടര്‍ബൈനുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘട. വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്ന ഭീമന്‍ കാറ്റാടി യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദം വെസ്‌റ്റേണ്‍ യൂറോപ്പിലെ ജനങ്ങളുടെ ആയുസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിധത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്നത് റോഡ് ഗതാഗതത്തില്‍ നിന്നുള്ള ശബ്ദമാണെന്നും ഗവേഷണത്തില്‍ വ്യക്തമായി. തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഊര്‍ജ്ജത്തിന് ഒരു പകരക്കാരനായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന്റെ വക്താക്കളാണ്. കഴിഞ്ഞ ലേബര്‍ കോണ്‍ഫറന്‍സില്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജോദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജെറമി കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു. ശബ്ദമലിനീകരണം മൂലം ഉറക്കക്കുറവ്, കേള്‍വിക്കുറവ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ എപ്പോഴും മൂളല്‍ പോലെ അനുഭവപ്പെടുന്ന ടിനിറ്റസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് സ്രോതസ്സുകളാണ് പഠന വിധേയമാക്കിയത്. റോഡ് ഗതാഗതം, റെയില്‍വേ, വ്യോമഗതാഗതം, കാറ്റാടി യന്ത്രങ്ങള്‍, ഹെഡ്‌ഫോണുകള്‍ ലൈവ് മ്യൂസിക് എന്നിവയാണ് വിശകലനം ചെയ്തത്. നമ്മുടെ നഗരങ്ങളില്‍ ശബ്ദ മലിനീകരണം വര്‍ദ്ധിച്ചു വരികയാണെന്നും അസഹ്യത സൃഷ്ടിക്കുമെന്നതില്‍ ഉപരിയായി ഇത് ആരോഗ്യപ്രശ്‌നങ്ങളാണ് മനുഷ്യരില്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. സുസാന ജേക്കബ് പറഞ്ഞു. നിരവധി യൂറോപ്യന്‍മാരുടെ ജീവിതങ്ങളെയാണ് ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നത്. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരെ ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദം മുതല്‍ നൈറ്റ്ക്ലബ്ബുകളില്‍ നിന്നും സംഗീതപരിപാടികളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശബ്ദം വരെ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ശബ്ദ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഉപയോഗിച്ച് നയരൂപീകരണം നടത്താന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുകെയിലെ 40ലേറെ പട്ടണങ്ങളില്‍ അനുവദിക്കപ്പെട്ടതിലുമേറെയാണ് അന്തരീക്ഷ മലിനീകരണമെന്ന് വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം പാര്‍ട്ടിക്കിള്‍ എന്ന പരിധിക്കപ്പുറമാണ് 31 പട്ടണങ്ങളിലെ അന്തരീക്ഷവായുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു 15 പട്ടണങ്ങള്‍ ഈ പരിധിയില്‍ നില്‍ക്കുകയാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെല്‍ഷ് ഉരുക്കു വ്യവസായ മേഖലയായ പോര്‍ട്ട് ടാല്‍ബോട്ട് തുടങ്ങിയ നഗരങ്ങള്‍ മലിനീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം കടുത്ത രോഗങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം. പോര്‍ട്ട് ടാല്‍ബോട്ടില്‍ 18 െൈമെക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് മലിനീകരണത്തിന്റെ തോത്. സ്‌കന്‍തോര്‍പ്പ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 15 മൈക്രോഗ്രാമും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പടരുന്ന ഈ കണികകള്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും കാര്‍ഡിയോവാസ്‌കുലാര്‍ വ്യവസ്ഥയിലേക്കും നേരിട്ടാണ് എത്തുന്നത്. പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, മറ്റ് അണുബാധകള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പരിധിക്കും മേലെയാണ് മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മിക്ക നഗരങ്ങളിലും അതിന്റെ നിരക്ക് കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം മൂലം ലോകമൊട്ടാകെ ഓരോ വര്‍ഷവും 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ മരണങ്ങളില്‍ ഭൂരിപക്ഷവും നടക്കുന്നത്. 2015ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി തെരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ ആയിരുന്നു. 197 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഭൂട്ടാനിലെ പസാഖ, ഈജിപ്റ്റിലെ ഗ്രേറ്റര്‍ കെയ്‌റോ, ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹി എന്നിവിടങ്ങളും വളരെ ഉയര്‍ന്ന നിരക്കില്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളാണ്. യുകെയിലെ മലിനീകരിക്കപ്പെട്ട നഗരങ്ങള്‍ ഇവയാണ് Port Talbot: 18 micrograms per cubic metre Scunthorpe: 15 Salford: 15 Gibraltar: 14 Manchester: 13 Swansea: 13 Gillingham: 13 Carlisle: 12 Chepstow: 12 Leeds: 12 Leicester: 12 Liverpool: 12 Grays: 12 Eccles: 12 Nottingham: 12 Plymouth: 12 York: 12 Prestonpans: 12 Royal Leamington Spa: 12 Sandy: 12 Sheffield: 12 Stoke-On-Trent: 12 London:11 Coventry: 11 Hull: 11 Londonderry: 11 Middlesbrough: 11 Norwich: 11 Southend-On-Sea: 11 Stockton-On-Tees: 11 Storrington: 11 Wigan: 11 The 15 areas that are at the limit: Armagh:10 Birmingham: 10 Brighton: 10 Bristol: 10 Cardiff: 10 Eastbourne: 10 Harlington: 10 Newcastle: 10 Newport: 10 Oxford: 10 Portsmouth: 10 Preston: 10 Saltash: 10 Southampton: 10 Stanford-Le-Hope: 10
പ്രസവത്തിനായി സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. സിസേറിയന്‍ ശസ്ത്രക്രിയകള്‍ കുറയ്ക്കണമെന്നും പുതുക്കിയ നിര്‍ദേശങ്ങളില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇപ്പോള്‍ ഒട്ടേറെ വൈദ്യശാസ്ത്ര ഇടപെടലുകള്‍ക്ക് വിധേയരാകുന്നുണ്ട്. ഏതു വിധത്തില്‍ തങ്ങളുടെ പ്രസവം നടത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായങ്ങളുമുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ സാധാരണ പ്രസവത്തിന്റെ വേഗതയെക്കുറിച്ചുള്ള മുന്‍നിര്‍ദേശം പാടെ നിരാകരിച്ചിരിക്കുകയാണ്. മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിരക്കിലാണ് ഗര്‍ഭശയമുഖം വികസിക്കുന്നത് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ഈ ധാരണ ഒട്ടേറെ സ്ത്രീകളെ അനാവശ്യ സിസേറിയനിലേക്ക് തള്ളി വിടുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി കൂടുതല്‍ അനാവശ്യ ഇടപെടലുകള്‍ പ്രസവങ്ങളിലുണ്ടാകുന്നുണ്ടെന്ന് സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ചിലെ മെഡിക്കല്‍ ഓഫീസറായ ഡോ.ഒലുഫെമി ഒലഡപോ പറഞ്ഞു. സിസേറിയനും ഓക്‌സിടോക്‌സിന്‍ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്നതും ലോകത്ത് വ്യാപകമായിരിക്കുകയാണ്. സെര്‍വിക്‌സിന്റെ വികാസം സംബന്ധിച്ച ധാരണ 1950കള്‍ മുതലുള്ളതാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഗവേഷണങ്ങള്‍ അനുസരിച്ച് ഈ വികാസത്തിന്റെ വേഗതക്കുറവ് അമ്മയ്‌ക്കോ കുട്ടിക്കോ ദോഷമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിരക്ക് പലര്‍ക്കും പല വിധത്തിലാകാമെങ്കിലും സാധാരണ പ്രസവങ്ങള്‍ക്ക് അത് തടസമാകാന്‍ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved