ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : സൂപ്പർമാർക്കറ്റുകളിലെ രക്ഷാകർതൃ – കുട്ടികളുടെ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്ത് ഒരുകൂട്ടം ആളുകൾ. Confused. Com എന്ന വെബ്സൈറ്റിന്റെ പുതിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. 71% ഡ്രൈവർമാർ രക്ഷാകർതൃ – ശിശു പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് മറ്റു ഡ്രൈവർമാർ കണ്ടെത്തിയെന്ന് ഗ്ലൗസെസ്റ്റർഷയർ ലൈവ് റിപ്പോർട്ട്‌ ചെയ്തു. കുട്ടികളില്ലാത്തപ്പോഴും അവരുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കുന്നതായി 11 ശതമാനം ആളുകൾ സമ്മതിച്ചു. ഇവരിൽ നിന്നും പിഴ ഈടാക്കാൻ തുടങ്ങി. ടെസ്‌കോയുടെ കാർ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്താൽ 70 പൗണ്ട് പിഴയടക്കണമെന്നുണ്ട്. മറ്റു സൂപ്പർമാർക്കറ്റുകളും ഇത് പിന്തുടരുന്നു.

12 വയസ്സിനു താഴെയുള്ള കുട്ടികൾ ഒപ്പമുണ്ടെങ്കിൽ പേരെന്റ്സ് പാർക്കിംഗ് ഇടങ്ങളിൽ കാർ പാർക്ക്‌ ചെയ്യാം. ഗർഭിണികൾക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന കാര്യത്തിൽ വ്യകതതയില്ല. പല പ്രമുഖ സൂപ്പർമാർക്കറ്റുകളെയും അവരുടെ നിയമങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ Confused. Com സമീപിച്ചു. തെറ്റായി പാർക്ക് ചെയ്‌തിരിക്കുന്ന ആർക്കും ഒരു ബാഹ്യ ഏജൻസി, പാർക്കിംഗ് ചാർജ് നോട്ടീസ് (പിസിഎൻ) നൽകുമെന്ന് ടെസ്‌കോ അറിയിച്ചു. എന്നാൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ലിഡിലില്ല. ഉപഭോക്താക്കളുടെ സത്യസന്ധതയിൽ അവർ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ആൽഡിലിൽ സ്റ്റോർ മാനേജറിന്റെ അടുത്ത് പാർക്കിംഗ് ഇടങ്ങളുടെ ദുരുപയോഗം റിപ്പോർട്ട്‌ ചെയ്യാം. എന്നാൽ അവർക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. സൈൻസ്ബറീസിൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടത്തിന്റെ ദുരുപയോഗം സ്റ്റോർ തന്നെ കൈകാര്യം ചെയ്യുന്നു. കൂടാതെ പിഴയും ഈടാക്കും. അസ്ഡയുടെ കാർ പാർക്കിംഗുകൾ ഒരു ബാഹ്യ ഏജൻസിയാണ് നിരീക്ഷിക്കുന്നത്. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പതിവായി പരിശോധന നടത്തുന്നു. ആരെങ്കിലും തെറ്റായി പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കും.

പിഴ, പാർക്കിംഗ് ചാർജ് നോട്ടീസോ , പെനാൽറ്റി ചാർജ് നോട്ടീസോ ആവാം. പോലീസ് ആണ് പിഴ ഈടാക്കുന്നത്. നിയമപ്രകാരമുള്ള അധികാരം അവർക്കാനുള്ളത്. സ്വകാര്യ കമ്പനികൾ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുന്നത് നിയമപരമായിട്ടല്ല. രക്ഷാകർതൃ – ശിശു ഇടങ്ങൾ സ്റ്റോറിനോട് ചേർന്നാണ്. കൂടാതെ ഒരുപാട് സ്ഥലവും ഉണ്ട്. ഒപ്പം മുതിർന്ന കുട്ടി ഉണ്ടെങ്കിൽ കൊച്ചുകുട്ടിയുടെ ഒപ്പം കൊണ്ടുവരുന്നത് ഉപകാരപ്രദമായിരിക്കും.