ദൈവസ്നേഹം വർണ്ണനാതീതമാണ്. ആ ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ചറിയുക എന്നുള്ളത്  ആനന്ദദായകമാണ്. താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാൻ നല്ല ഒരു ഹൃദയസ്പർശിയായ ഭകതിഗാനവുമായി യു കെ യിലെയും കേരളത്തിലെയും ഒരു കൂട്ടം സംഗീത പ്രതിഭകൾ…

ഈശോയുടെ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ഓരോ വ്യക്തിയും എപ്പഴും മനസ്സിൽ നന്ദിയോടെ സ്മരിക്കുന്ന… കേൾക്കാൻ ആഗ്രഹിക്കുന്ന ഈരടികൾ ചലച്ചിത്ര ഗാനമേഖലയിലും ഭക്തിഗാനങ്ങളുടെ മേഖലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീ ബിജു നാരായണന്റെ സംഗീത സംവിധാനത്തിൽ, ശ്രീമതി മോനി ഷിജോയുടെ വരികൾ …  ശ്രീ ബിജു നാരായണന്റെയും, യുകെയിൽ നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ച  ഇംഗ്ലണ്ടിലെ മലയാളികളുടെ അനുഗ്രഹീത ഗായിക ടെസ്സയുടെയും  സ്വരമാധുരിയിലൂടെ നിങ്ങൾക്കായ്… “അലിവൂറും സ്നേഹം”

ഹൃദയസ്പർശിയായ ഈ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് സംഗീതലോകത്തിനു  തന്റേതായ മികച്ച സംഭാവനകൾ നൽകിയിരിക്കുന്ന ബിർമിങ്ഹാമിലെ ശ്രീമതി മോനി ഷിജോയാണ്. ഈ ഹൃദയം കവരും ഗാനത്തിന് ഈണമിട്ടത് ക്രിസ്തീയഭക്തിഗാനങ്ങളിലൂടെ ഏവരുടെയും ഹൃദയം കവർന്ന അതുല്ല്യ ഗായകൻ ശ്രീ ബിജു നാരായണൻ ആണ്.  ഈ ഭക്തിസാന്ദ്രമായ ഗാനം കൂടുതൽ ഭക്തി നിർഭരമായത് ശ്രീ ബിജു നാരായണന്റെയും യു കെ യിലെ വിവിധ വേദികളിൽ പാടി കഴിവ് തെളിയിച്ച കേംബ്രിഡ്ജിൽ നിന്നുള്ള ടെസ്സ ജോണിന്റെയും  ദൈവീകമായ
മധുരശബ്‌ദത്തിലൂടെയാണ്.

അലിവൂറും സ്നേഹം കൂടുതൽ ആകർഷകമാക്കിയത് കൃഷ്ണയുടെ സംവിധാനത്തിൽ വിരിഞ്ഞ ഭാവങ്ങൾ വിനോദിന്റെ കാമറ കണ്ണുകൾ വിസ്മയങ്ങളൊരുക്കിയപ്പോഴാണ്. ഹൃദയസ്പർശിയായ ഭാവാഭിനയത്തിലൂടെ പ്രദീപും ഓഷ്യനും ദൈവസ്നേഹം എങ്ങനെ കുഞ്ഞുനാൾ മുതൽ നമ്മിലേക്ക്‌ പകർന്നു കിട്ടുന്നു എന്നും ആ പകർന്നു കിട്ടിയ ദൈവസ്നേഹം എങ്ങനെ നമ്മുടെ ജീവിതത്തിൽ വെളിച്ചം പകരുന്നു എന്നൊക്കെ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

അലിവൂറും സ്‌നേഹം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ടി ആന്‍ഡ് എം ക്രിയേഷന്‍സ് ആണ്. ക്രിസ്മസ്സ് സമ്മാനമായി പുറത്തിറക്കിയ ‘അലിവൂറും സ്‌നേഹം’ യുകെ മലയാളികള്‍ക്കൊപ്പം ലോകമെങ്ങുമുള്ള മലയാളികള്‍ സ്‌നേഹപൂര്‍വ്വം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായ് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കേംബ്രിഡ്ജില്‍ താമസിക്കുന്ന സ്റ്റാന്‍ലി തോമസിന്റെയും സൂസന്‍ ഫ്രാന്‍സിസിന്റേയും മകളാണ് ടെസാ സൂസന്‍ ജോണ്‍. കേംബ്രിഡ്ജിലെ സെന്റ് ബെഡ്‌സ് ഇന്റര്‍ ചര്‍ച്ച് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. മെലിസ ജോണ്‍ ആണ് ഇളയ സഹോദരി. കോട്ടയം മണിമലയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയതാണ് സ്റ്റാന്‍ലിയും സൂസനും.

2015  മുതല്‍ യുക്മയുടെ റിജണല്‍ – നാഷണല്‍ മേളകളിലെ  നിറസാന്നിദ്യമാണ് ടെസ്സ.  യുകെയുടെ വിവിധഭാഗങ്ങളില്‍ നടന്ന പല മത്സരങ്ങളിലും സ്റ്റേജ് ഷോകളിലുമൊക്കെ അതിവേഗം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുള്ള ടെസ്സ, യുകെ മലയാളികള്‍ക്കിടയിലെ ഒരനുഗ്രഹീത ഗായികയായി മാറിക്കൊണ്ടിരിക്കുന്നു. 2018 കുട്ടികളുടെ വർഷാവസാന പരിപാടിയിൽ ബിർമിങ്ഹാം ബെതല് കൺവെൻഷൻ സെന്ററിൽ കാർഡിനാൾ മാർ ജോസഫ് ആലഞ്ചേരി, സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നതാണ് ടെസ്സയുടെ എടുത്തുപറയേണ്ട പരിപാടികൾ.

[ot-video][/ot-video]