കനത്ത മഴയിൽ കേരളത്തിൽ പലയിടത്തും പ്രകൃതി ദുരന്തങ്ങൾ; താമരശേരിയിൽ ഉരുള്‍പൊട്ടലിൽ നാലു മരണം ഒൻപതു പേരെ കാണാനില്ല………..

കനത്ത മഴയിൽ കേരളത്തിൽ പലയിടത്തും പ്രകൃതി ദുരന്തങ്ങൾ; താമരശേരിയിൽ ഉരുള്‍പൊട്ടലിൽ നാലു മരണം ഒൻപതു പേരെ കാണാനില്ല………..
June 14 08:09 2018 Print This Article

താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിൽ മൂന്നുകുട്ടികളും വീട്ടമ്മയും മരിച്ചു. അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നെണ്ണം മണ്ണിനടിയിലായി. ഒൻപതു പേരെ കാണാനില്ല.

വെട്ടിയൊഴിഞ്ഞതോട്ടം സലിമിന്റെ മകള്‍ ദില്‍ന (7), മകന്‍ മുഹമ്മദ് ഷഹബാസ് (3), ജാഫറിന്റെ ഏഴുവയസുകാരനായ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവർ. സലിമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും മെഡി. കോളജ് ആശുപത്രിയിലാണ്.

ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട് പേ​രെ പു​റ​ത്തെ​ടു​ത്തു. അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക​നെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​വ​രെ താ​മ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഹ​സ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഹ​സ​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ​യും റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles