കനത്ത മഴയിൽ കേരളത്തിൽ പലയിടത്തും പ്രകൃതി ദുരന്തങ്ങൾ; താമരശേരിയിൽ ഉരുള്‍പൊട്ടലിൽ നാലു മരണം ഒൻപതു പേരെ കാണാനില്ല………..

by News Desk 6 | June 14, 2018 8:09 am

താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിൽ മൂന്നുകുട്ടികളും വീട്ടമ്മയും മരിച്ചു. അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നെണ്ണം മണ്ണിനടിയിലായി. ഒൻപതു പേരെ കാണാനില്ല.

വെട്ടിയൊഴിഞ്ഞതോട്ടം സലിമിന്റെ മകള്‍ ദില്‍ന (7), മകന്‍ മുഹമ്മദ് ഷഹബാസ് (3), ജാഫറിന്റെ ഏഴുവയസുകാരനായ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവർ. സലിമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും മെഡി. കോളജ് ആശുപത്രിയിലാണ്.

ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട് പേ​രെ പു​റ​ത്തെ​ടു​ത്തു. അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക​നെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​വ​രെ താ​മ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഹ​സ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഹ​സ​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ​യും റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

Endnotes:
  1. വന്‍ നാശം വിതച്ച് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി; വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ കടന്നുവന്നപ്പോൾ അവനു നഷ്ടമായത് കൂടപ്പിറപ്പുകളെ , ദില്‍നയുടെയും ഷഹബാസിന്റെയും വേർപാട് നാടിന്റെ വേദനയായി മാറിയപ്പോൾ: http://malayalamuk.com/urulpottal-landslide-karinchola/
  2. കേരളത്തില്‍ കനത്ത മഴ തുടരുന്നു; മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു; പത്ത് പേരെ കാണാതായി: http://malayalamuk.com/land-slides-in-malabar-area-heavy-rain-continues-in-malabar/
  3. മഴ വിഴുങ്ങിയ കരകൾ ? പ്രളയ കെടുത്തി ഒഴിയാതെ വടക്കൻ കേരളവും; കുത്തി ഒലിച്ചു പുഴ, ഉരുള്‍പൊട്ടലും തുടരുന്നു…: http://malayalamuk.com/heavy-rain-continue-malabar-one-death/
  4. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  5. കണ്ണീർ ഉണങ്ങാത്ത നാട് ? പ്രകൃതിയുടെ സംഹാരതാണ്ഡവം കണ്മുൻപിൽ; ഉരുൾപൊട്ടൽ, ഇടുക്കിയിലും മലപ്പുറത്തും ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു….: http://malayalamuk.com/%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b5%bc-%e0%b4%89%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d/
  6. ഉരുള്‍പൊട്ടല്‍: കോഴിക്കോട് കരിഞ്ചോലയില്‍ മൂന്നു കുട്ടികളും വീട്ടമ്മയും മരിച്ചു; എട്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു: http://malayalamuk.com/heavy-rain-in-kerala-3/

Source URL: http://malayalamuk.com/thamarassery-landslide-four-death/