ദമ്പതികൾക്കായി നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ. കുമരകത്ത്​ എത്തിയ നേവിസംഘം വൈകീട്ട്​ മൂ​ന്നോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്​ചയും തിരച്ചിൽ തുടരും. താഴത്തങ്ങാടി ഭാഗത്തായിരുന്നു വ്യാഴാഴ്​ച പരിശോധന. പ്രത്യേക ക്യാമറ ഉപയോഗിച്ച്​ പുഴയു​ടെ അടിത്തട്ട്​ പരിശോധിക്കുന്ന സംഘം സംശയമായി എന്തെങ്കിലും ഉണ്ടോയെന്ന് ഇൗ ഭാഗത്ത്​ മുങ്ങിപരിശോധിക്കുകയാണ്​ ചെയ്യുന്നത്​. വ്യാഴാഴ്​ച കുമരകം പൊലീ​സ് സ്​റ്റേഷനിലെത്തിയ നേവി സംഘം പൊലീസുമായി ചർച്ച നടത്തി. ഇതിൽ പരിശോധിക്കേണ്ട സ്​ഥലങ്ങളു​ടെ വിവരങ്ങൾ പൊലീസ്​ കൈമാറി. കാര്‍ ഉൾപ്പെടെ പുഴയിലേക്ക്​ മുങ്ങിയിട്ടുണ്ടോയെന്ന്​ അറിയാനാണ് പരിശോധന. നേരത്തെ ഫയർ ഫോഴ്​സിന്‍റെയും പൊലീസി​ന്‍റെയും നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽനടത്തിയിരു​ന്നെങ്കിലും ഒന്നും ക​ണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കാണാതായിട്ട്​ മൂന്ന്​ ആഴ്​ച പിന്നിടു​മ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിലനെ തുടർന്നാണ്​ ജില്ലാ പൊലീസ്​ നേവിയുടെ സഹായം തേടിയത്​.
ഹർത്താൽ ദിനമായിരുന്ന ഏപ്രിൽ ആറ്​ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തുനിന്ന്​ ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. ഒരുമാസം മുമ്പ്​ വാങ്ങിയ പുതിയ മാരുതി വാഗൺ ആർ കാറിലായിരുന്നു ഇവർ പുറത്തുപോയത്. പുതിയ കാറിന്‍റെ ലോൺ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഹാഷിം പഴ്സോ, എ.ടി.എം കാർഡോ, ലൈസൻസോ ഒന്നും വീട്ടിൽനിന്ന്​ കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈൽ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന കാർ കണ്ടെത്താൻ സി.സി ടി.വി പരിശോധനകളും പൊലീസ്​ തുടരുകയാണ്​. എന്നാൽ,മൂന്നാഴ്​ച കഴിഞ്ഞിട്ടും ഒരുതുമ്പും ലഭിച്ചിട്ടില്ല. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്​നാട്ടിയും പൊലീസ്​ തെരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളിൽ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.സംസ്​ഥാനത്തെ ചെക്ക്​ പോസ്​റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും വിവരമൊന്നുമില്ല.

Image result for thazhathangadi-couple-missing-case
കാർ വെള്ളത്തിൽ വീണെന്ന അഭ്യൂഹത്തെ തുടർന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയർഫോഴ്സിന്‍റെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. എട്ടാംതീയതി മൂന്നാറിൽ ഇവരുടെ വാഹനം കണ്ടതായി മണർകാട് സ്വദേശിയായ കാർ ഡ്രൈവർ പറഞ്ഞതിന്‍റെ അടിസ്​ഥാനത്തിൽ പൊലീസ്​ അവിടെയും പരിശോധന നടത്തി. ഇതിനി​ടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പൊലീസ്​ അന്വേഷണം നടത്തി. എന്നാൽ ഒരിടത്തുനിന്ന്​ സുപ്രധാനമായ ഒരുവിവരവും ലഭിച്ചില്ല.
എരുമേലി പൊന്തപുഴ വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണാതായ ദമ്പതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.