രാജ്യത്തുണ്ടാകുമായിരുന്ന മഹാദുരന്തം കൊച്ചിയില്‍ ഒഴിവായത് തലനാരിഴക്ക് .വ്യോമസേനയുടെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയ്ക്ക് അടുത്ത് തകര്‍ന്ന് വീണത് കണ്ട ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പോലും ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല.തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ സംഭരണ ശേഷിയുള്ള എച്ച്എച്ച്എ ഇന്ധന ടാങ്ക് പൊട്ടിതെറിക്കുകയും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുമായിരുന്നു.

ഒരു തീപ്പൊരി വീണാല്‍ പോലും വന്‍ അപകടം ഉണ്ടാക്കുന്ന ഇത്തരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരവധി സംഭരണശാലകള്‍ കൊച്ചിയിലുണ്ട്.പതിനായിരങ്ങളുടെ ജീവനും ദക്ഷിണേന്ത്യയിലെ നാവികാ ആസ്ഥാനം ഉള്‍പ്പെടെ എല്ലാ മേഖലയെയും ബാധിക്കുന്ന കൊടിയ ദുരന്തം ഒഴിവായതില്‍ ദൈവത്തോട് നന്ദി പറയുകയാണ് നഗരം.ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ വാര്‍ത്തയുടെ ഗൗരവം കുറച്ചാണ് മിക്ക മാധ്യമങ്ങളും വിമാനം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഉപരാഷ്ട്രപതി എത്തുന്നതിനു മുന്‍പ് നടന്ന അപകടം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്‍കിയത്.എന്നാല്‍ കൊച്ചി നഗരം തന്നെ ചാരമാകുമായിരുന്ന വന്‍ അപകടമാണ് ഒഴിവായതെന്നതാണ് യാഥാര്‍ത്ഥ്യം.എങ്ങനെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിന് മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തി എന്നതിനെ സംബന്ധിച്ചും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജി പി വിജയനാണ് അന്വേഷണ ചുമതല. ഇതിന് പുറമെ വ്യോമസേനയും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More news… വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്