“ബജാവോ വംശം” ഇവരെ കുറിച്ച് അറിയുമോ ? ജീവിതകാലം മുഴുവൻ ജലത്തിൽ കഴിയുന്ന അത്ഭുത മനുഷ്യർ

“ബജാവോ വംശം” ഇവരെ കുറിച്ച് അറിയുമോ ? ജീവിതകാലം മുഴുവൻ ജലത്തിൽ കഴിയുന്ന അത്ഭുത മനുഷ്യർ
December 18 14:23 2017 Print This Article

ഒരു ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ ? കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ ബജാവോസ് എന്നറിയപ്പെടുന്ന ഒരു ഗോത്രത്തിലെ മനുഷ്യരാണ് ആയുഷ്‌ക്കാലം ജലത്തിന് മുകളില്‍ ജീവിക്കുന്നത്.

Image result for philippines bajavos

ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണ് ഫിലിപ്പീന്‍സിലെ ബജാവോ വംശം. നിങ്ങള്‍ക്കിത് ചിന്തിക്കാന്‍ കഴിയുമോ? കെട്ടുവള്ളം പോലുള്ള ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സമയങ്ങളില്‍ മാത്രമേ ഇവരെ കരയില്‍ കാണൂ.. നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുക.

Related image

ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. മീന്‍ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല.

Image result for philippines bajavos

കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്‍ക്ക് പേരുണ്ട്. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. ഇവരുടെ വിവാഹ ചടങ്ങളുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് വധുവിനെ അലങ്കരിക്കുക.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles