നഗ്നതയുടെ അതിപ്രസരവുമായി പൂനം പാണ്ഡെ; നായകവേഷത്തില്‍ ശ്രദ്ധ കപൂറിന്റെ പിതാവ്; ട്രെയിലര്‍ വൈറല്‍

October 04 16:26 2018 Print This Article

മുംബൈ: നഗ്നത പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദ് ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂര്‍ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്.

പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്ന് ശക്തി കപൂറിനോടും ചോദ്യം ഉയരുന്നു.

2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്‍ണി ഓഫ് കര്‍മ. നഷ വലിയ പരാജയമായിരുന്നു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles