മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടവയെ നിര്‍വചിച്ച് ശാസ്ത്രലോകം. ഏതു വസ്തുവാണ് ലഹരിക്കായി മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. മസ്തിഷ്‌കത്തിലെ ഡോപിമിന്‍ റിലീസ് അളക്കണോ, അതോ ലഹരിയുമായി ബന്ധപ്പെട്ട വിത്‌ഡ്രോവല്‍ സിംപ്റ്റങ്ങളുടെ ഗൗരവമാണോ കണക്കാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളായിരുന്നു പരിഗണിച്ചത്. ഓരോ മനുഷ്യരിലും ലഹരി വസ്തുക്കള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുമെന്നത് ഈ ഗവേഷണത്തെ അല്‍പം സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ഗവേഷണത്തിന്റെ ഫലമായി മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട 5 വസ്തുക്കള്‍ ഇവയാണ്.

1. ഹെറോയിന്‍

മനുഷ്യനെ അടിമയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലഹരിവസ്തുവായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഹെറോയിന്‍ ആണ്. മൂന്നില്‍ മൂന്ന് സ്‌കോറും നേടിയാണ് ഹെറോയിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തലച്ചോറിലെ ഡോപാമിന്‍ അളവിനെ ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്നത് ഹെറോയിനാണ്. പരീക്ഷണ മൃഗങ്ങളില്‍ 200 ശതമാനം വരെ ഡോപമിന്‍ അളവ് ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

2. കൊക്കെയ്ന്‍

തലച്ചോറിലെ ഡോപാമിന്‍ ഉപയോഗവുമായി നേരിട്ട് പ്രവര്‍ത്തിക്കുകയാണ് കൊക്കെയ്ന്‍ ചെയ്യുന്നത്. നാഡീ കോശങ്ങള്‍ക്കിടയിലുള്ള ആശയ സംവേദനത്തെ കൊക്കെയ്ന്‍ ഇല്ലാതാക്കുന്നു. ഇതിലൂടെ അസാധാരണമായി ആളുകള്‍ പെരുമാറുകയും ചെയ്യും. പരീക്ഷണ സാഹചര്യങ്ങളില്‍ മൃഗങ്ങളില്‍ ഇതിന്റെ അളവ് മൂന്ന് മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്.

3. നിക്കോട്ടിന്‍

ഒരു ശരാശരി പുകലിക്കാരന്‍ ദിവസത്തില്‍ നാല് മുതല്‍ 5 വരെ സിഗരറ്റുകളാണ് വലിക്കുന്നത്. കൂടുതല്‍ അഡിക്ഷനുള്ളവര്‍ 10 മുതല്‍ 20 എണ്ണം വരെ ഉപയോഗിക്കുന്നു. ശ്വാസകോശത്തിലാണ് പുകയിലയുടെ രാസവസ്തുക്കളെത്തുന്നത്. ഇത് പിന്നീട് തലച്ചോറിലേക്കും. പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

4.ബാര്‍ബിറ്റിയുറേറ്റ്‌സ് (ഡൗണേഴ്‌സ്)

ബ്ലൂ ബുള്ളറ്റ്‌സ്, ഗോറില്ലാസ്, നെംബീസ്, ഹാര്‍ബ്‌സ്, പിങ്ക് ലേഡീസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇത് എ ക്ലാസ് മരുന്നുകളില്‍ ഉള്‍പ്പെടുന്നു. അമിതാംകാക്ഷയുള്ള രോഗികളില്‍ ഉറക്കത്തിനായി നല്‍കിയിരുന്ന മരുന്നാണ് ഇത്. കുറഞ്ഞ ഡോസുകളില്‍ ആത്മവിശ്വാസവും സന്തോഷവുമൊക്കെയുണ്ടാക്കുന്ന ഇത് അമിതമായാല്‍ ശ്വസനത്തെപ്പോലും ബാധിച്ചേക്കാം.

5. ആല്‍ക്കഹോള്‍

നിയമ വിധേയമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആല്‍ക്കഹോള്‍ മനുഷ്യനെ അടിമയാക്കുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. തലച്ചോറിനെ പല തരത്തില്‍ ബാധിക്കുന്ന ഇത് ഉപയോഗിക്കുന്ന 22 ശതമാനം പേരെ അടിമകളാക്കുന്നുണ്ട്.്