തിരുട്ടു പയലേ 2 പോസ്റ്റർ വിവാദം: പൊക്കിള്‍ മാത്രമല്ല, എല്ലാം തുറന്നു കാണിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, അമല പോളിനെതിരെ അധിക്ഷേപകരമായ വാക്കുകളുമായി എഡിറ്റര്‍ ബി.ലെനിന്‍

തിരുട്ടു പയലേ 2 പോസ്റ്റർ വിവാദം: പൊക്കിള്‍ മാത്രമല്ല, എല്ലാം തുറന്നു കാണിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, അമല പോളിനെതിരെ അധിക്ഷേപകരമായ വാക്കുകളുമായി എഡിറ്റര്‍ ബി.ലെനിന്‍
December 07 08:46 2017 Print This Article

തിരുട്ടു പയലേ 2ന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടി അമലാ പോളിന്റെ പൊക്കിളില്‍ ഊന്നിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള സദാചാരവാദികളുടെ അധിക്ഷേപങ്ങള്‍. തന്റെ പൊക്കിള്‍ ഇത്രയ്ക്ക് വാര്‍ത്തയാകുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന മറുപടിയുമായി അമലാ പോളും മുന്നോട്ടു വന്നിരുന്നു. തനിക്ക് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയവരെ അമല മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ സിനിമാ ലോകത്ത് നിന്നു തന്നെയുള്ള ഒരു വ്യക്തിയാണ് ഇപ്പോള്‍ അമലാ പോളിന് നേരെ അധിക്ഷേപകരമായ വാക്കുകളുമായി എത്തുന്നത്.

പൊക്കിളിനെ കുറിച്ചാണ് അമലാ സംസാരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഞങ്ങള്‍ക്ക് അതിലും ഉള്ളിലേക്ക് പോകാനും തുറന്നു കാട്ടാനും സാധിക്കുമെന്ന് തമിഴ് സിനിമയിലെ പ്രശസ്തനായ എഡിറ്റര്‍ ബി.ലെനിന്‍ പറയുന്നു.

റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് ബോബി സിംഹയെ പരിഭ്രമം കീഴടക്കാറുണ്ട്. എന്നാല്‍ റൊമാന്‍സിന്റെ സമയത്ത് മേല്‍ക്കൈ തനിക്ക് തന്നെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞതിനേയും ബി.ലെനിന്‍ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

മേല്‍ക്കൈ എന്നത് കൊണ്ട് അമലാ പോള്‍ എന്താണ് ഉദ്ദേശിച്ചത്? ആരായിരിക്കും മുകളില്‍ എന്നായിരുന്നു എന്നാണ് ബി.ലെനിന്റെ ചോദ്യം. അമലാ പോളിന് പുറമെ ദീപിക പദുക്കോണിനേയും ബി.ലെനിന്‍ വെറുതെ വിടുന്നില്ല. ദീപികയെ അവരുടെ പിതാവ്, മുന്‍ ബാഡ്മിന്റന്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണെന്നും തമിഴ്‌ ഫിലിം എഡിറ്റര്‍ പറയുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles