പറക്കും മൽസ്യത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രജ്ഞരെ ഇപ്പോൾ അദ്ഭുതപ്പെടുത്തിയിരിക്കുന്നത് നടക്കുന്ന മൽസ്യമാണ്. ഇന്തോനീഷ്യയിലെ ബാലിയിൽനിന്നും ഫ്രഞ്ചുകാരനും മുങ്ങൽ വിദഗ്ധനുമായ എമറിക് ബെൻഹലാസയാണ് മൽസ്യത്തിന്റെ വിഡിയോ ഷൂട്ട് ചെയ്തത്. എമറിക് ഈ വിഡിയോ നാഷനൽ ജിയോഗ്രാഫികിന് കൈമാറി. അവരാണ് മൽസ്യത്തിന്റെ ദൃശ്യം പുറത്തുവിട്ടത്. കാലുകൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ മൽസ്യം നടക്കുന്നത് വിഡിയോയിൽ കാണാം.