പണം നല്‍കുന്നവര്‍ക്ക് വേണ്ടി കുരയ്ക്കുന്ന ഷാജനെന്ന അള്‍സേഷ്യന്‍ ആകുന്നതിലും അഭിമാനം തെരുവ് നായ ആകുന്നത്: ടോം ജോസ് തടിയംപാട്

പണം നല്‍കുന്നവര്‍ക്ക് വേണ്ടി കുരയ്ക്കുന്ന ഷാജനെന്ന അള്‍സേഷ്യന്‍ ആകുന്നതിലും അഭിമാനം തെരുവ് നായ ആകുന്നത്: ടോം ജോസ് തടിയംപാട്
November 21 06:25 2017 Print This Article

സ്വന്തം ലേഖകന്‍ 

മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ യുകെ മലയാളികളെ തെരുവ് നായകള്‍ എന്ന് ആക്ഷേപിച്ചതിനെതിരെ ശക്തമായ മറുപടിയുമായി യുകെ മലയാളിയായ ടോം ജോസ് തടിയംപാട്. യുകെയിലെ നിരവധി ബിസിനസ് സംരംഭകരില്‍ നിന്നും ബ്ലാക്ക് മെയില്‍ പത്ര പ്രവര്‍ത്തനത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, ചോദിക്കുന്ന തുക ലഭിക്കാതെ വരുമ്പോള്‍ വ്യാജ വാര്‍ത്തകളും വ്യക്തിപരമായ അപമാനിക്കലും വഴി അവരെ തകര്‍ക്കുകയും ചെയ്യുന്ന ഷാജന് യുകെ കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്‍പ് പരസ്യം സ്വീകരിച്ച് ഷാജന്‍ തന്നെ പ്രമോട്ട് ചെയ്തിരുന്ന ബീ വണ്‍ എന്ന കമ്പനിയില്‍ നിന്നും പിന്നീട് ചോദിച്ചത്രയും തുക ലഭിച്ചില്ല എന്ന പേരില്‍ കമ്പനിയ്ക്കെതിരെയും മാനേജിംഗ് ഡയറക്ടര്‍ ആയ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിനെതിരെയും നിരന്തരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്ത അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയില്‍ തീര്‍പ്പ്‌ ഉണ്ടാവുകയായിരുന്നു.

ഈ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് യുകെ മലയാളികള്‍ക്കിടയില്‍ വളരെ ആവേശം ആയിരുന്നു ഉണ്ടായത്. ഷാജന്‍ സ്കറിയ നടത്തിയിരുന്ന വ്യക്തിഹത്യകളെ തുടര്‍ന്ന് ജീവിതം തന്നെ വഴി മുട്ടിയ നിരവധി ആളുകള്‍ ആയിരുന്നു യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നതിനാലാണ് ഈ വിധി യുകെ മലയാളികളെ ആവേശഭരിതരാക്കിയത്. എന്നാല്‍ വിധിയില്‍ പ്രകോപിതനായ ഷാജന്‍ തുടര്‍ന്ന് യുകെ മലയാളികളെ തന്തയില്ലാത്തവര്‍ എന്നും തെരുവ് നായ്ക്കള്‍ എന്നും വിളിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് യുകെ മലയാളിയും മികച്ച ചാരിറ്റി പ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാട് രംഗത്ത് വന്നത്.

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ലൈവ് വീഡിയോയിലൂടെയാണ് ടോം ജോസ് ഷാജന്‍ സ്കറിയയുടെ സംസ്കാരമില്ലാത്ത പ്രതികരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഷാജന്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന എല്ലാ നുണകളെയും ടോം ജോസ് തന്‍റെ വീഡിയോയില്‍ പൊളിച്ചടുക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നതും. വീഡിയോ താഴെ കാണാം.

ഷാജൻ സ്കറിയ ഞാൻ ഒരു തെരുവ് പട്ടി എന്നതിൽ അഭിമാനിക്കുന്നു .ഞാൻ ഒരു മുതലാളിക്കും വേണ്ടി കുരയ്ക്കുന്ന അവന്റെ വളർത്തുനായയല്ല .എന്റെ ശരി പണമല്ല സ്വാതന്ത്ര്യമാണ് . ഇന്നലെ പോസ്റ്റ് ചെയ്ത ഈ വീഡിയോ പലർക്കും ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നു പറഞ്ഞതുകൊണ്ട് ഒന്നുകൂടി അപ്പ് ചെയ്യുന്നു .

Posted by Tome Jose Thadiyampadu on Monday, 20 November 2017

Also Read :

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles