വരുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടാകും എന്ന് ഡെപ്യൂട്ടി നേതാവ് ടോം വാട്സണിന്റെ വിലയിരുത്തൽ. കഴിഞ്ഞയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം ശരിയായി വിലയിരുത്തപെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു . ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയം നേരിടേണ്ടി വരുമെന്ന് ലേബർ പാർട്ടി എംപി മാരോടും സുഹൃത്തുക്കളോടും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രക്സിറ്റ് പിന്തുണയ്ക്കേണ്ട എന്ന തീരുമാനമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഏറ്റ പരാജയയത്തെ ലേബർ പാർട്ടി വിലയിരുത്തിയ റിപ്പോർട്ടുകൾ മാധ്യമങ്ങൾക്ക് ചോർന്നിരുന്നു. ഇത് പാർട്ടിയുടെ യഥാർത്ഥ അവസ്ഥയെ വളച്ചൊടിക്കുന്നതിന് കാരണമായി. കൃത്യമായ അവസ്ഥ മനസ്സിലാക്കി വേണ്ടതായ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ പാർട്ടിക്ക് വൻ നാശം സംഭവിക്കുമെന്ന് നൂറോളം ലേബർ പാർട്ടി എംപിമാർക്ക് നൽകിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിയുടെ തീരുമാനം ചർച്ചചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരാൻ ഇരിക്കുന്നതിനിടയിൽ ആണ് വാട്സണിന്റെ പരാമർശം.

യൂറോപ്യൻ യൂണിയനിൽ തുടരുന്നതിന് പ്രതികൂലിക്കുന്ന കാരണങ്ങളെ വ്യക്തമാക്കി വാട്സൺ തയാറാക്കിയ കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു . പക്ഷെ ബ്രെക്സിറ്റ്‌ വിഷയത്തിൽ ലേബർ പാർട്ടി ഇതുവരെയും വ്യക്തമായ ഒരു തീരുമാനം പൊതുജങ്ങൾക്കു മുൻപിൽ സമർപ്പിച്ചിട്ടില്ല .