പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു; കുറഞ്ഞ ചെലവ് മാത്രമെന്ന് ആശുപത്രി അധികൃതര്‍

by News Desk 1 | January 11, 2018 5:38 pm

ബാങ്കോക്ക്: ബാങ്കോക്കിലെ ലീലക്‌സ് ഹോസ്പിറ്റലില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. തായ്‌ലന്‍ഡില്‍ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്നത്. ഇരുപത്തിരണ്ടു മുതല്‍ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ കൂടുതലും. പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കുന്നതിനുള്ള ചികിത്സയാണ് ഈ ഹോസ്പിറ്റലില്‍ നടത്തിവരുന്നത്.

ശരീരത്തിന് ഹാനികരമല്ലാത്ത ലേസര്‍ ഉപയോഗിച്ചാണ് വെളുപ്പിക്കല്‍ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആശുപത്രിക്കാര്‍ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ഈ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സയ്ക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ തലവര തെളിഞ്ഞത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഇതേപറ്റി ഉണ്ടാകുന്നത്.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും അന്വേഷണവുമായി നേരിട്ടെത്തുന്നുണ്ട്. കാര്യം എന്തായാലും ക്ലിക്കായിട്ടുണ്ടെങ്കിലും പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വര്‍ണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. ആശുപത്രിക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

Endnotes:
  1. ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സ്വാമിയുടെ അവസ്ഥ പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍; ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും ഫലമില്ല: http://malayalamuk.com/swami-in-critical-condition/
  2. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ; ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതെന്ന് ഹരി ഗംഗേശാനന്ദ: http://malayalamuk.com/kerala-cm-pinarayi-vijayan-admires-girl-who-cuts-off-genitals-of-a-man-who-tries-to-rape-her/
  3. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ മകളെയും കാമുകനെയും കുടുക്കാന്‍ അമ്മയും സഹോദരനും രംഗത്ത്: http://malayalamuk.com/gangeshananda-case/
  4. സ്കൈവാക് : പറയുമ്പോൾ തന്നെ രക്ത ഓട്ടം നിലച്ചെങ്കിൽ കാണുമ്പോൾ എങ്ങനെ ആയിരിക്കും; കാലിനു താഴെ അടുക്കി വച്ചപോലെ നഗരം, കാലുകൾ മരച്ചു ബോധം പോകില്ലെങ്കില്‍ നിങ്ങൾക്കും കയറാം….: http://malayalamuk.com/mahanakhon-skywalk-best-place-to-see-the-breathtaking-skyline-of-bangkok/
  5. സ്വന്തമായി ആധാര്‍ കാര്‍ഡില്ല; ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു: http://malayalamuk.com/denied-entry-into-gurgaon-hospital-over-aadhaar-woman-delivers-baby-outside/
  6. പ്രസവമുറിയില്‍ മൊബൈലുമായി പുരുഷ ഡോക്ടര്‍ പ്രസവിച്ചു കിടന്ന യുവതിയുടെ നഗ്നത പകര്‍ത്തി എന്ന് പരാതി: http://malayalamuk.com/manjeri-case/

Source URL: http://malayalamuk.com/treatment-for-men/