വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് തന്റെ ഇ -മെയിലുകളിൽ ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചത് വൻ വിവാദമാകുന്നു. കിം ഒരു വിഡ്ഢിയാണെന്ന് ഡൊണാൾഡ് ട്രംപ് പറയുകയുണ്ടായി. തെരേസ മേയെം കുറ്റപ്പെടുത്തിയ ട്രംപ് ഇപ്രകാരം പറഞ്ഞു ” ബ്രെക്സിറ്റ്‌ വിഷയത്തിൽ ഞാൻ നൽകിയ നിർദ്ദേശങ്ങൾ മേ സ്വീകരിച്ചില്ല. മേ സ്വയം വിഡ്ഢിത്തം കാണിച്ചു നടന്നത് അവരുടെ പതനത്തിനും കാരണമായി. ” പ്രധാനമന്ത്രിയോടും യുകെയോടും ട്രംപ് അനാദരവ് കാട്ടിയെന്ന് ജെറമി ഹണ്ട് ആരോപിച്ചു. അതേസമയം, യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സും തമ്മിൽ നടക്കാനിരുന്ന മീറ്റിംഗ് ചൊവ്വാഴ്ച റദ്ദാക്കി.

ഡിസംബറിൽ വിരമിക്കുന്നതുവരെ അംബാസഡർ കിം തന്റെ സ്ഥാനത്ത് തുടരുമെന്നും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഒരു ടിവി ചർച്ചയിൽ ഹണ്ട് അഭിപ്രായപ്പെട്ടു . ബോറിസ് ജോൺസണും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്നും അത് നിലനിർത്തികൊണ്ട് പോകണമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. ഈ തർക്കം യുഎസുമായുള്ള യുകെയുടെ ബന്ധത്തിന്റെ തന്ത്രപരമായാ സ്വഭാവത്തെ കാട്ടുന്നു , എന്നും യുഎസ് പ്രസിഡന്റുമായി ഒത്തുപോകുന്നത് പുതിയ ടോറി നേതാവിന് വലിയ വെല്ലുവിളി ആയിരിക്കുമെന്നും ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗ് പറഞ്ഞു .” ജെറമി ഹണ്ട് ആണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. അദ്ദേഹം വ്യക്തമായും നേരിട്ടും ശ്രദ്ധിച്ചും സംസാരിക്കുന്നു. ” അവർ കൂട്ടിച്ചേർത്തു. കിമ്മുമായി യുഎസ് ഇനി ഇടപെടില്ലെന്ന് തിങ്കളാഴ്ച യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് യുകെയുമായി നല്ല ബന്ധം ഉണ്ടെന്നും അത് ഒരു വ്യക്തിയേക്കാൾ വലുതാണെന്നും അവർ അഭിപ്രായപ്പെട്ടു.

കിമ്മിനെ പിന്തുണച്ച് പലരും രംഗത്തെത്തി. കിം ഒരു ഉത്തരവാദിത്തം ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് തെരേസ മേയുടെ വക്താവ് പറഞ്ഞു. ഇവാങ്ക ട്രംപും ലിയാം ഫോക്സും തമ്മിൽ നടന്ന മീറ്റിംഗിലും കിം പങ്കെടുത്തില്ല. “ഞങ്ങളാരും കിമ്മിന്റെ ആരാധകരല്ല. അദ്ദേഹം ഒരു വിഡ്ഢിയാണ്. യുകെയെ വേണ്ടുംപോലെ അദ്ദേഹം സേവിച്ചില്ല ” ട്രംപ് ഇപ്രകാരം ട്വീറ്റ് ചെയ്യുകയുണ്ടായി. “എന്നെ കുറ്റപ്പെടുത്തുന്നതിന് മുമ്പേ പരാജയപെട്ട ബ്രെക്സിറ്റ്‌ ചർച്ചകളെ പറ്റി അദ്ദേഹം ആലോചിക്കണമായിരുന്നു.ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയും സൈന്യവും ഉള്ളത് യുഎസിനാണെന്ന് അദ്ദേഹത്തോട് പറയുക. ഇത് രണ്ടും മികച്ചതും ശക്തവുമാണ്. ” ഇപ്രകാരം പറഞ്ഞുകൊണ്ട് ട്രംപ് ട്വീറ്റ് അവസാനിപ്പിക്കുന്നു. ചോർന്ന ഇ – മെയിലുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ അകെ അരാജക്തമാണെന്നും പറയുന്ന കിം ഡറോച്ചിൻെറ മെയിൽ ചോർന്നിരുന്നു . 2017 മുതൽ ഇക്കഴിഞ്ഞ നാൾ വരെയുള്ള പല മെയിലുകളുമാണ് ചോർന്നത്.