ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെ, നൊസ്റ്റാള്‍ജിക്ക് സംഗീതവുമായി യുകെയിലെ അനുഗ്രഹീത പ്രതിഭകള്‍ ഒത്തു ചേരുന്നു

ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെ, നൊസ്റ്റാള്‍ജിക്ക് സംഗീതവുമായി യുകെയിലെ അനുഗ്രഹീത പ്രതിഭകള്‍ ഒത്തു ചേരുന്നു

അജിത്ത് പാലിയത്ത് 

ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും പിറന്ന ഒത്തിരി ഗാനങ്ങള്‍ ലോകസംഗീതത്തില്‍ ഉണ്ട്. അവയ്‌ക്കെല്ലാം ജീവന്‍ കൊടുത്ത സംഗീതഞ്ജരും ഗായകരും എന്നും ജനമനസ്സുകളില്‍ അമൂര്‍ത്തരായി നിലകൊള്ളുന്നു. അങ്ങനെ പിറവികൊണ്ട ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന്, ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു ആ പാട്ടുകള്‍. കവിതയും ഈണവും ആലാപനവും ചേര്‍ന്നു സൃഷ്ടിക്കുന്ന ആ വികാരപ്രപഞ്ചത്തിന് പതിന്മടങ്ങ് മിഴിവേകുവാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മളില്‍ നിന്നും അകന്നകന്നു പോകുന്ന സംഗീത ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേര്‍ത്തു വീണ്ടും നിങ്ങളിലേക്ക് പകരുവാന്‍ ഒരു ശ്രമം. സംഗീതത്തെ സ്‌നേഹിക്കുന്ന, അവയെ മനസ്സിലേക്ക് സ്വാംശീകരിക്കുന്ന ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത ആസ്വാദനത്തിലേക്ക് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യുകെ’ യുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ എന്ന സംഗീത വിരുന്ന് വഴി തുറക്കുകയാണ്.

കേരളത്തിലും യുകെയിലും നല്ലൊരു ഓര്‍ഗ്ഗനിസ്റ്റായി അറിയപ്പെടുന്ന കെറ്ററിംങ്ങിലുള്ള ടൈറ്റസ്സിന്റെ നേതൃത്വത്തില്‍ യുക്കേയിലുള്ള കുറച്ച് കലാകാരന്മാരുടെ സഹകരണത്തോടെയാണ് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ’ എന്ന മ്യൂസിക്ക് ടീം യുക്കേയിലെ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആസ്വാദകരുടെ സാന്നിധ്യത്തില്‍ ഉല്‍ഘാടനം ചെയ്ത് തുടങ്ങുന്നത്. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുള്ള ടൈറ്റസ്സ് നീണ്ട ഒരിടവേളയ്ക്ക് ശേഷം ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഇത് സംഗീത ലോകത്തിലേക്കുള്ള തന്റെ പഴയകാല ഓര്‍മ്മകളുടെ ഒരു തിരിഞ്ഞു നോട്ടം കൂടെയായാണ് ടൈറ്റസും കൂട്ടരും കാണുന്നത്.

ഈ മ്യൂസിക്ക് ടീമിന്റെ സംഗീത പരിപാടിയിലൂടെ യുക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം വരുംതലമുറയെയും കൈപിടിച്ച് കൊണ്ടുവരുവാനുള്ള ഒരു ശ്രമം കൂടിയാണ്. ഓരോ പാട്ടിന്റെയും സൌന്ദര്യം ഗസല്‍ ഭാവങ്ങളോടുകൂടി എത്തിക്കുവാനാണ് ‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ്സിലൂടെ ചെയ്യുവാന്‍ പോകുന്നത്.

സംഗീതലോകത്ത് നോസ്റ്റാള്‍ജിക്ക് ആയി നിലകൊള്ളുന്ന അനേകം അതിമനോഹരഗാനങ്ങള്‍ നമ്മുടെ ഗാനശേഖരത്തില്‍ ഉണ്ട്. അതൊക്കെ ഓരോ സുവര്‍ണ്ണ കാലഘട്ടത്തിലെ അനശ്വരരായ കാവ്യ ശ്രേഷ്ഠരും സംഗീതഞ്ജന്‍മാരും ഗായകരും കൂടിയുള്ള അതുല്യ കൂട്ടുകെട്ടുകളില്‍ ജനിച്ചവയാണ്. ഇവയൊക്കെ ഇന്നും മരണമില്ലാതെ നില്ക്കുന്നു. ഇങ്ങനെ അപൂര്‍വ്വ സുന്ദര ഗാനങ്ങളും മികവാര്‍ന്ന സംഗീതവും മലയാള ഗാന ലോകത്തിനു സമ്മാനിച്ച് മണ്മറഞ്ഞു പോയ പ്രതിഭകളെ ഓര്‍മിക്കുവാന്‍ കൂടി ഈ സംരംഭം ഇടയാക്കുന്നു.

മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന ഒരിയ്ക്കലും പുതുമനശിക്കാത്ത ഏത് പ്രായക്കാര്‍ക്കും ആനന്ദം പകരുന്ന ഇത്തരം അനശ്വരഗാനങ്ങള്‍ കൂട്ടിയിണക്കി വീണ്ടും വെളിച്ചം കാണിക്കുമ്പോള്‍ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും നിറഞ്ഞ് മലയാളിയുടെ മനസ്സില്‍

കുളിര്‍മഴയായും തേന്‍മഴയായും തൊട്ട് തലോടും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
പ്രഥമ സംരംഭത്തില്‍ പങ്കാളികളാകുന്ന ഗായികാഗായകന്മാരെ പരിചയപ്പെടുത്തുന്നു.

ആനന്ദ് ജോണ്‍:
പാലാ രാമപുരം നിവാസി . സ്‌കൂള്‍ കോളേജ്ജ് തലങ്ങളില്‍ സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കി. 2003 Kerala Agricultural universtiy യില്‍ ലളിത ഗാനത്തിന് ഒന്നാം സമ്മാനം നേടി. സംഗീതത്തോടൊപ്പം തബല, ഡ്രംസ്സ്, ഗിത്താര്‍, സിനിമാറ്റിക് ഡാന്‍സ്സ് എന്നിവയില്‍ പ്രാഗല്ഭ്യം .

ആന്‍സി മാത്യു:
പാലാ സ്വദേശി . റേഡിയോളജിയില്‍ മാസ്റ്റേഴ്സ്സ് ബിരുദം. പാലാ സെന്റ് മേരീസ്സ് സ്‌കൂളില്‍ മലയാളത്തിലെ പ്രശസ്ത ഗായിക റിമി ടോമിക്കൊപ്പം സ്‌കൂള്‍ മ്യൂസിക്ക് ടീം അംഗമായിരുന്നു.

കിഷോര്‍ ജയിംസ്:
കാഞ്ഞിരപ്പള്ളിയിലെ കൊരട്ടി നിവാസി. സംഗീത വാസന കുടുംബപരമായി കിട്ടിയിട്ടുള്ള വ്യക്തി.

പ്രാഥമിക ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ കോളേജ്ജ് തലങ്ങളില്‍ സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

അജിത്ത് പാലിയത്ത്:
എറണാകുളം സ്വദേശി . നേഴ്‌സറി സ്‌കൂള്‍ മുതല്‍ കോളേജ് തലങ്ങളില്‍ വരെ എല്ലാ വര്‍ഷങ്ങളിലും സംഗീത മല്‍സരങ്ങളില്‍ ഒന്നാം സമ്മാനം കൈവിടാതെ മുന്നേറിയ വ്യക്തി. യുക്കേയിലെ ദേശീയ സംഘടനാ നേതാക്കള്‍ക്കൊപ്പം അറിയപ്പെടുന്ന വ്യക്തിത്വം. ഒപ്പം ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന മ്യൂസിക്ക് ട്രൂപ്പുകളിലും സംഗീത പരിപാടികളിലും സ്ഥിരം സാന്നിധ്യം.

ഡോക്ടര്‍ വിബിന്‍:
തിരുവനന്തപുരം പൂജപ്പുര സ്വദേശി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ഡെന്റിസ്ട്രി പാസ്സായി. കോളേജ്ജ് ലെവല്‍ ചെസ്സ് ചാംപ്യന്‍. 2010 ,2015 എഷ്യാനെറ്റ് യുറോപ്പ് ടാലെന്റ്‌റ് കൊണ്ടസ്റ്റിലെ റണ്ണര്‍ അപ്പ്, 2016 യുക്മ സ്റ്റാര്‍ സിംഗര്‍ ഫൈനലിസ്റ്റ്.

റെനില്‍ കൊവന്ട്രി:
എറണാകുളം CAC യില്‍ തബല പഠിച്ചു. നാടക രചന, സംവിധാനം എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഐറിസ് ടൈറ്റസ്സ്:
നാല് വര്‍ഷത്തോളം കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടി. ചെറുപ്പം മുതല്‍ പള്ളി ക്വയറില്‍ പാടുന്നു. യുക്കേയിലെ നിരവധി സ്റ്റേജ്ജുകളില്‍ ഇതിനകം പാടിക്കഴിഞ്ഞു.

ആനി പാലിയത്ത്:
സംഗീത വാസന അമ്മയില്‍ നിന്നും സ്വായത്തമാക്കി. ചെറുപ്പം മുതല്‍ സ്റ്റേജ്ജുകളില്‍ പാടുന്നു. യുകെയിലെ അനവധി സ്റ്റേജ്ജുകളില്‍ ഇതിനകം തന്റെ കഴിവ് തെളിയിച്ചു.

രമ്യ കവന്ട്രി:
ചെറുപ്പം മുതല്‍ സംഗീതത്തോട് സ്‌നേഹം സൂക്ഷിക്കുന്നു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുള്ള രമ്യ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചുണ്ട്.

സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍:
ആറ് വര്‍ഷം കര്‍ണാട്ടിക് സംഗീതം പഠിച്ചു. എണ്‍പത് കാലഘട്ടങ്ങളില്‍ ഏതാണ്ട് പത്ത് വര്‍ഷത്തോളം പ്രമുഖ സംഗീത ട്രൂപ്പുകളായ സരിഗ തൊടുപുഴ, നാദോപാസന മ്യൂസിക് അക്കാദമി തൊടുപുഴ, റെക്‌സ് ബാന്‍ഡ് എന്നിവയില്‍ പാടിയിട്ടുണ്ട്. 97 മുതല്‍ 2002 വരെ വിയന്നയിലുള്ള മ്യൂസിക് ഇന്ത്യയിലെ പ്രധാന പാട്ടുകാരനായിരുന്നു. മ്യൂസിക് ആല്‍ബങ്ങളിലും മറ്റും പാടിയിട്ടുള്ള സെബാസ്റ്റ്യന്‍ യുകെയിലെ മറ്റ് അനവധി ഗാനമേളകളിലും പാടിയിട്ടുണ്ട്.

മെന്റെക്‌സ് ജോസഫ്( ടൈറ്റസ്):
നല്ലൊരു ഓര്‍ഗനിസ്റ്റായ ടൈറ്റസ്സ് ചെറുപ്പം മുതല്‍ സംഗീതം ആത്മാവില്‍ ആവാഹിച്ചു നടക്കുന്നു. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുണ്ട്. ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂകെയുടെ മാസ്റ്റര്‍ ബ്രെയിന്‍.

‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016 പ്രമോ വീഡിയോ കാണുക

‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ല്‍ മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍, ഗുലാം അലി, ലതാമങ്കേഷ്‌കര്‍, എം എസ് ബാബുരാജ് , എ എം രാജ, എസ്സ്. ജാനകി തുടങ്ങി അനവധി ഗായികാ ഗായകരുടെ ഭാവഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരികുന്നു. ഇതോടൊപ്പം ഡോക്ടര്‍ രജനി പാലക്കലിന്റെ ശിക്ഷണത്തില്‍ കുട്ടികളുടെ അവതരണ നൃത്തവും ഉണ്ടായിരിക്കും.
‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ആസ്വദിക്കുവാന്‍ എല്ലാവരെയും ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂകെ’ ആദരപൂര്‍വ്വം ക്ഷണിക്കുന്നു…

നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്

Titus (Kettering) 07877578165,
Ajith Paliath (Sheffield) 07411708055,
Renil Covetnry 07877736686
Suresh Northampton 07903986970,
Sudheesh Vashudevan( Kettering) 07990646498
Biju Kettering( Thrissur )07898127763

സമയം : 2016 ഏപ്രില് 30, വൈകീട്ട് 3 മണിമുതല്‍.

സ്ഥലം : Kettering General Hospital (KGH) Social Club,
Rothwell Road, Kettering,
Northamptonshire, NN16 8UZ

TOA Uk Notice Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. ഭയം മൂലമാണ് പുറത്തു പറയാതിരുന്നതെന്ന് പരാതിയുമായെത്തിയ ഇവര്‍ പറഞ്ഞു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.