എസ്എടി ആശുപത്രി അങ്ങനെ വാര്‍ത്തകളില്‍ നിറയുന്നു. പ്രസവിക്കാനായി വന്ന ആ പൂര്‍ണ ഗര്‍ഭിണിയെവിടെ. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കാണാതായ യുവതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോള്‍ ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒ.പി വിഭാഗം മുഴുവന്‍ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭര്‍ത്താവ് പറയുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും ഷംനയുടെ ഭര്‍ത്താവ് അര്‍ഷാദ് പറഞ്ഞു.

cയുവതിയെ കാണാതായതോടെ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. ഡോക്ടറെ കണ്ട ശേഷം ലാബില്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി കയറി.

ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാര്‍ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയില്‍ ഇല്ലെന്ന് ബോധ്യമായി. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പൊലീസും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണില്‍ നിന്നു ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നിരുന്നു. ഈ കോളിന്റെ ടവര്‍ ലൊക്കേഷന്‍ കോട്ടയാമായിരുന്നു. ഇതിനു ശേഷം ഫോണ്‍ വീണ്ടും സ്വിച്ച് ഔഫായി. തുടര്‍ന്നുള്ള പരിശോധനയില്‍ വൈകിട്ട് 7.30 ഓടെ ടവര്‍ ലെക്കേഷന്‍ എറണാകുളം നോര്‍ത്തായിരുന്നു എന്നു കണ്ടെത്തി.