സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ മെത്രാൻമാർ. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. പ്രഖ്യാപനം നടത്തിയത് സീറോ മലബാർ  സഭാ തലവൻ മാർ ആലഞ്ചേരി.

by News Desk 2 | January 12, 2018 12:59 pm

ന്യൂസ് ഡെസ്ക്

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. സീറോ മലബാർ സഭയുടെ എറണാകുളത്തെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. സീറോ മലബാർ  സഭാ തലവൻ മാർ ആലഞ്ചേരി നിയുക്ത ബിഷപ്പുമാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

റവ. ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുമ്പോളാണ് പുതിയ നിയോഗം.

റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്‍റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവർ സഹോദരങ്ങളാണ്.

ഇടുക്കി രൂപതാംഗമായ ഫാ.ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനാണ്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.

Endnotes:
  1. സീറോ മലബാർ സഭ ‘പേട്രിയാർക്കൽ’ പദവിയിലേക്ക്; കർദ്ദിനാൾ മാർ ആലഞ്ചേരി പാട്രിയാർക്കീസായി ഉയർത്തപ്പെടും: http://malayalamuk.com/syro-malabar-becoming-patriarchal/
  2. മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ച സഭയുടെ കിരീടത്തിന് 86 തികഞ്ഞു.: http://malayalamuk.com/mar-powathil-86th-birthday/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. ഇടുക്കി ചാരിറ്റി കളക്ഷന്‍ അവസാനിച്ചു;ലഭിച്ചത് 5344പൗണ്ട്: http://malayalamuk.com/idukki-charity-26/
  5. കാഴ്ച നഷ്ട്‌പ്പെട്ടു കൊണ്ടിരിക്കുന്ന ആറാം ക്ലാസ്സുകാരി കുരുന്നിനു വേണ്ടിയും രണ്ടു വൃക്കയും തകരാറിലായ രണ്ടുമക്കളുടെ പിതാവിനുവേണ്ടിയും ഈ വിശുദ്ധവാരത്തില്‍ ഇടുക്കി ചാരിറ്റി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു: http://malayalamuk.com/idukki-charity-group-help-request-to-uk-malayalee/
  6. സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്: പ്രഖ്യാപനം നവംബർ നാലിന്: തിരുക്കർമ്മങ്ങൾ ഇൻഡോറിൽ; ഒരുങ്ങുന്നു മലയാളക്കരയും: http://malayalamuk.com/sis-rani-maria/

Source URL: http://malayalamuk.com/two-new-bishops-announced-by-syro-malabar-church/