ബ്രിട്ടനിൽ വിൽക്കപ്പെടുന്ന കോഴിയിറച്ചിയുടെ മൂന്നിൽ രണ്ടിലും അപകടകരമായ ബാക്ടീരിയ

ബ്രിട്ടനിൽ വിൽക്കപ്പെടുന്ന കോഴിയിറച്ചിയുടെ മൂന്നിൽ രണ്ടിലും അപകടകരമായ ബാക്ടീരിയ

മലയാളം യുകെ ന്യൂസ് ടീം

യുകെയിലെ സൂപ്പർ സ്റ്റോറുകൾ വഴി വിറ്റഴിക്കപ്പെടുന്ന ഫ്രഷ് ചിക്കനുകളിൽ അപകടകാരികളായ ബാക്ടീരിയ അടങ്ങിയിരിക്കുന്നു എന്ന് വിദഗ്ദ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ വില്‍ക്കപ്പെടുന്ന മൂന്നിൽ രണ്ട് ചിക്കനിലും മാരകമായ അളവില്‍ ഇ കോളി ബാക്ടീരിയ അടങ്ങിയിരിക്കുന്നു എന്നാണ് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലെ കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന ചിക്കനിൽ 78 %ലും സ്കോട്ട്ലാൻഡിൽ 53 % ലും വെയിൽസിൽ 41 % ലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ഉദരരോഗങ്ങൾക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിനു മുൻപും കോഴിയിറച്ചിയിൽ രോഗകാരികളായ ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതാണെങ്കിലും ഇത്തവണ സ്ഥിതിവിശേഷം ഗുരുതരമാണ്. ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആയിട്ടുള്ള ഇ കോളി ബാക്ടീരിയ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്നത് പ്രശ്നം കടുപ്പമേറിയതാണ് എന്നാണ് കാണിക്കുന്നത്. പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ മാത്രം പ്രതിവർഷം 5500 ൽ അധികം മരണം ഇ കോളി ബാക്ടീരിയ മൂലം ഉണ്ടാകുമ്പോൾ.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ ഗുരുതരമായ രീതിയിൽ ആയിരിക്കും ഇവയടങ്ങിയ ചിക്കൻ ഉപയോഗിക്കുന്നവരെ ബാധിക്കുക. സാധാരണ ഗതിയിൽ ഈ ബാക്ടീരിയ ശരീരത്തിൽ എത്തിയാലും ഉടനടി വയറിളക്കമോ, ശർദ്ദിയോ ഒന്നും ഉണ്ടാവുന്നില്ല. എന്നാൽ ബാക്ടീരിയ ശരീരത്തിൽ നിലനിൽക്കുകയും പിന്നീട് ഇൻഫെക്ഷ്യസ് ആയിട്ടുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ വില്ലനായി രംഗപ്രവേശം ചെയ്യുകയും ചെയ്യും. ഇങ്ങനെയുള്ള അവസരങ്ങളിൽ ജീവൻ രക്ഷിക്കുന്നതിന് നൽകുന്ന ആന്റിബയോട്ടിക് മരുന്നുകളെ ഈ ബാക്ടീരിയ ചെറുത്തു നിൽക്കുകയും തന്മൂലം രോഗനിയന്ത്രണം സാധ്യമല്ലാതെ വരികയും ചെയ്യുന്നു.

ഈ വർഷമാദ്യം കേംബ്രിഡ്ജ് സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ ഒരു പഠനത്തിൽ സൂപ്പർ സ്റ്റോറുകളിൽ വിൽക്കപ്പെടുന്ന നാലിൽ ഒന്ന് ചിക്കനിലും രോഗാണുക്കൾ ഉള്ളതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഗവണ്മെന്റ് തലത്തിൽ നടത്തിയ പഠനങ്ങൾ ആണ് സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് കണ്ടെത്തിയത് ഇതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെൻറും ഫുഡ് ആന്റ് റൂറൽ അഫയേർസ് ഡിപ്പാർട്ട്മെന്റും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റും സംയുക്തമായി വിശദമായ പഠനം നടത്തുകയായിരുന്നു. ഈ പഠനത്തിന്‍റെ ഭാഗമായി യുകെയിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകൾ, കൺവീനിയന്റ് സ്റ്റോറുകൾ, ഇറച്ചി വിൽപ്പനക്കാർ എന്നിവിടങ്ങളിൽ നിന്നെല്ലാം സാമ്പിളുകൾ ശേഖരിച്ചിരുന്നു. ടെസ്കോ, അസ്ദ, സെയിൻസ്ബറീസ്, മോറിസൺസ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ആയിരുന്നു സാമ്പിൾ ശേഖരണം.

കോഴി ഫാമുകളിലും മറ്റും നടത്തിയ അമിതമായ ആന്റിബയോട്ടിക് പ്രയോഗത്തിന്റെ പരിണിത ഫലമായിരിക്കാം കോഴികളിലും മറ്റും ഇ കോളി ബാക്ടീരിയകൾ ഉണ്ടാകാൻ കാരണമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ദശകങ്ങളായി തുർന്ന് വരുന്ന അമിതമായ മരുന്നുപയോഗം ഇവയുടെ സാന്നിദ്ധ്യം വർദ്ധിപ്പിച്ചതായും ഇവർ പറയുന്നു. കോഴികള്‍ രോഗം വന്നു കൂട്ടത്തോടെ ചാകുന്നത് ഒഴിവാക്കാന്‍ അമിതമായി മരുന്നുകള്‍ ഇവയില്‍ പ്രയോഗിക്കുന്നത് വഴിയാണ് ഇത്തരം സ്ഥിതി വിശേഷം ഉണ്ടാകുന്നത്.

പ്രതിവിധി 

ചിക്കൻ തയ്യാറാക്കുമ്പോൾ നന്നായി കഴുകി ഉപയോഗിക്കുക എന്നതാണ് പ്രധാന കാര്യം. ചൂടുവെള്ളത്തിൽ കഴുകുന്നത് ആണ് കൂടുതൽ ഉത്തമം. എന്നാൽ കഴുകുന്ന സമയത്ത് വെള്ളം കിച്ചണിലും മറ്റും തെറിച്ച് വീഴാതെ നോക്കണം. ചിക്കൻ കഴുകി കഴിയുമ്പോൾ നിങ്ങളുടെ കൈ നന്നായി കഴുകാനും ശ്രദ്ധിക്കണം. അത് പോലെ തന്നെ നന്നായി പാകം ചെയ്ത് വേണം ഭക്ഷിക്കാൻ. ഓർക്കുക ആൻറി ബയോട്ടിക് റെസിസ്റ്റന്റ് ആയ ഇ കോളി ബാക്ടീരിയകൾ ഉടനടി രോഗങ്ങൾക്ക് കാരണമായില്ലെങ്കിൽ കൂടി ദീർഘകാലം ശരീരത്തിൽ നിലനിൽക്കുമെന്നതിനാൽ വളരെ അപകടകാരിയാണ്. ഇൻഫെക്ഷൻ ഉണ്ടായാൽ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകൾ ഇവയുടെ സാന്നിദ്ധ്യത്തിൽ ഫലപ്രദമാകാതെ വരുന്നത് മരണത്തിന് വരെ ഇടയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,572

More Latest News

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച സംഭവം; ആ നടനെ ചോദ്യം ചെയ്യണമെന്ന് പി സി ജോര്‍ജ്ജ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നു പി സി ജോര്‍ജ് ആവശ്യപെട്ടു .

'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്'; അമ്മയുടെ മീറ്റിംഗില്‍ ദിലീപ്; നടി

യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും പലവിധത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപ് യോഗത്തില്‍ മോശമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ നടന്‍ സിദ്ദിഖ് വെളിപ്പടുത്തുന്നു.

സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഭാര്യയെ മരണത്തില്‍ നിന്നും രക്ഷിച്ച അഖിലിന്റെ മരണത്തില്‍ നടുങ്ങി തോട്ടപ്പള്ളി

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. വിവാഹസമ്മാനമായി ലഭിച്ച പുതിയ ബൈക്കിലാണ് ഇവരെത്തിയത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

നോട്ടിംഗ്ഹാമില്‍ അന്തരിച്ച മോഹനന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും; മകളെ സന്ദര്‍ശിക്കാനെത്തിയ പിതാവിന്‍റെ അന്ത്യവിശ്രമം

മകളെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45 മുതല്‍ നോട്ടിംഗ്ഹാമിലെ എഡബ്ല്യു ലൈമില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെ ജെഡ്‌ലിംഗ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സമാപിച്ചു

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കമിട്ട ആഘോഷങ്ങളും പൊതുയോഗവും രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ലെസ്റ്റര്‍ മലയാളികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് കൂട്ട് നിന്ന സംഘടനയുടെ പൊതുയോഗത്തിനും കുടുംബ സംഗമത്തിനും ലെസ്റ്ററിലെ ഒട്ടു മിക്ക മലയാളികളും തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ടതല്ല പൈലറ്റ് ഉറങ്ങിപോയതാണ് കാരണം; മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം

വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചുകൊണ്ട് 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഒരു ജോലിയും ചെയ്യാതെ 300 പൗണ്ട് വരെ പ്രതിദിനം വാങ്ങുകയാണ് ലോര്‍ഡ്‌സ് അംഗങ്ങളെന്ന് മുതിര്‍ന്ന

ലണ്ടന്‍: ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ പല അംഗങ്ങളും യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഡെയിലി അലവന്‍സ് വാങ്ങി പോവുകയാണെന്ന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. മുന്‍ ലോര്‍ഡ്‌സ് സ്പീക്കര്‍ കൂടിയായ ലേഡി ഡിസൂസയാണ് ഇക്കാര്യം പറഞ്ഞത്. സഭയ്ക്കു പുറത്ത് ടാക്‌സി കാത്തുനിര്‍ത്തിക്കൊണ്ട് താന്‍ എത്തി എന്ന് കാണിക്കാന്‍ മാത്രമായി ഓടിയെത്തുകയാണ് ചിലരെന്നും അവര്‍ ആരോപിച്ചു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.