മൂന്നില്‍ രണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സും നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതായി പഠനം. ജീവനക്കാരുടെ ദൗര്‍ലഭ്യത കാരണമാണ് ഇത്തരം ജോലികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സിന് (എച്ചസിഎ) ചെയ്യേണ്ടി വരുന്നത്. സാധാരണയായി മുറിവ് കെട്ടുന്നും ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതുമെല്ലാം നഴ്‌സുമാരുടെ ജോലിയാണ് എന്നാല്‍ മിക്ക എന്‍എച്ച്എസ ട്രസ്റ്റുകളിലും ഇത്തരം ജോലികള്‍ ചെയ്യുന്നത് എച്ച്‌സിഎ ആണ്. നഴ്‌സുമാരുടെ ജോലികള്‍ എച്ച്‌സിഎ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതില്‍ എച്ച്‌സിഎകള്‍ വിജയിക്കണമെന്നില്ല. കാരണം അവര്‍ അത്തരം ജോലികളില്‍ പ്രാവീണ്യമില്ലാത്തവരാണ്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഏതാണ്ട് 376,000 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 74 ശതമാനത്തോളം പേര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായി യൂണിയന്‍ യൂണിസണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 2,000ത്തോളം എച്ച്‌സിഎമാരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. പരിഭ്രമത്തോടെയാണ് രോഗികള്‍ക്ക് പരിചരണം നല്‍കുതെന്ന് 63 ശതമാനം പേരും പ്രതികരിച്ചു. രോഗിയെ പരിചരിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും ചെറിയ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നും എച്ച്‌സിഎകള്‍ വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സയണോ നല്‍കുന്നതെന്ന കാര്യത്തില്‍ 39 ശതമാനം പേര്‍ക്കും ആത്മവിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിന്ററില്‍ അധിക ജോലി ചെയ്യേണ്ടി വന്നതായി 57 ശതമാനം പേരും പറയുന്നു.

ഞാന്‍ ജോലി ആരംഭിച്ച ആദ്യ ദിവസം തന്നെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനും പള്‍സ് നോക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറ്റൊരു എച്ച്‌സിഎ നല്‍കിയതായി നിക്കോള്‍ പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ എച്ച്‌സിഎ ജോലി ചെയ്തു വരുന്ന നിക്കോള്‍ യൂണിസണ്‍ അംഗം കൂടിയാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യത എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിഗദ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഒരു എച്ച്‌സിഎ വ്യക്തമാക്കുന്നു. രക്തമെടുക്കുക, പള്‍സ് പരിശോധിക്കുക, ബ്ലഡ് പ്രഷര്‍ നോക്കുക തുടങ്ങിയവ ചെയ്യുന്നതിനാവശ്യമായിട്ടുള്ള പരിശീലനം ലഭിക്കാതെയാണ് ഞങ്ങള്‍ ഈ ജോലികള്‍ ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു എച്ച്‌സിഎ പ്രതികരിച്ചു. 51 ശതമാനം പേര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സര്‍വ്വേ പറയുന്നു.