പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള ഇരുപത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും, മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും സഖ്യ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെഎംസിസി, പ്രവാസി കേരളാ കോണ്‍ഗ്രസ്, ഗ്ലോബല്‍ ഇന്ത്യന്‍ ഫോറം പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിമുതല്‍ ലണ്ടന്‍ മാനോര്‍ പാര്‍ക്കിലെ കേരളാ ഹൗസില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഭാരതത്തില്‍ വളര്‍ന്നു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനും, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു മതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനും വേണ്ടി ശക്തമായ ക്യാമ്പയിന്‍ നടത്താന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തീരുമാനമെടുത്തു. കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഫേസ്ബുക് വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.

കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളെയും യുഡിഎഫ് സ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്തികൊണ്ട് വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. ഒഐസിസി ലണ്ടന്‍ റീജിണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ സദസ്സിന് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ജെയ്‌സണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു, ഒഐസിസി നേതാക്കളായ ഗിരി മാധവന്‍, തോമസ് പുളിക്കന്‍, അനു ജോസഫ്, എബി സെബാസ്റ്റ്യന്‍, ഡോ: ജോഷി ജോസ്,നിഹാസ് റാവുത്തര്‍ കുമാര്‍ സുരേന്ദ്രന്‍, പ്രസാദ് കൊച്ചുവിള,ബിജു ഗോപിനാഥ്,ജൂസാ മരിയ,നജീബ് രാജ , എബ്രഹാം വാഴൂര്‍, ജോസഫ് കൊച്ചുപുരയ്ക്കല്‍, ശാരിക അമ്പിളി, ആയിഷ ലാറ, ഗ്ലോബല്‍ ഇന്ത്യന്‍ ഫോറം പ്രതിനിധി ഡോ : മനീഷാ ജാനിഷ്, കെഎംസിസി പ്രതിനിധികളായ സഫീര്‍ എന്‍.കെ, മുനീര്‍, ജുനൈദ്, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രതിനിധി തോമസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഐസിസി പ്രതിനിധി ജിജി വര്‍ഗീസ് സമ്മേളനത്തിന് നന്ദി പറഞ്ഞു