തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം

തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം
July 03 05:50 2018 Print This Article

സുധി വല്ലച്ചിറ

ലണ്ടന്‍: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം.

2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ കുടുംബസംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള ജില്ലാ നിവാസികള്‍ക്ക് മൂന്നുകൊല്ലങ്ങള്‍ക്കുശേഷം വീണ്ടും ലണ്ടന്‍ റീജിയണിലേയ്ക്ക് വരുമ്പോള്‍ നാലുനാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെതന്നെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാ-കായിക പരിപാടികളും ജില്ലാനിവാസികള്‍ക്കായി ഒരുക്കിവച്ചിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

വിലാസം
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles