യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.

യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.
May 11 17:20 2017 Print This Article

സ്വന്തം ലേഖകന്‍

യുകെ : യൂറോപ്പിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം. ബ്രിട്ടണിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തിലാണ് കാല്പന്തുകളിയില്‍ ബ്രിട്ടീഷ് മലയാളിക്കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. അടുത്ത ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി കൊമ്പുകോര്‍ക്കാനായി കാത്തിരിക്കാം. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിക്കുക. ഐ ലീഗില്‍ കളിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ ടീമായി കോവളം എഫ്‌സി, ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , അനന്തപുരി ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്. ബ്രിട്ടണിലെ അവധി കണക്കാക്കി ഇവിടുത്തെ കുട്ടികള്‍ക്ക് നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് മാസം മത്സരം ക്രമീകരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്.

കേരളത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ജൂണിയര്‍ കുട്ടികളുടെ ടീമായ കോവളം എഫ്.സിയുമായി കളിക്കാന്‍ കുട്ടികള്‍ക്ക് അസരം ലഭിച്ചാല്‍ അത് ഏറെ ഗുണകരമായും. അമേരിക്കയില്‍ വരുന്ന മേയില്‍ നടക്കുന്ന ജൂണിയര്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്നു തന്നെ സെലക്ഷന്‍ ലഭിച്ച ഏക ടീം കോവളം എഫ്.സിയാണ്. കേരളത്തിലുള്ള മികച്ച ടീമുകളുമായി ബ്രിട്ടണിലെ മലയാളി കുട്ടിള്‍ക്ക് മത്സരിക്കാനുള്ള അവസരമൊരുക്കുകയാണ് തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യത്തിലാകും മത്സരങ്ങള്‍ നടത്തുക.

മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ , സാമൂഹ്യ, സാംസ്‌കാരിക, കായിക രംഗത്തുള്ള പ്രമുഖരുടെ സാനിദ്ധ്യത്തിലാവും മത്സരം നടക്കുക. മലയാളക്കരയുടെ ഭാഗമാണ് തങ്ങളുമെന്നു ബ്രിട്ടണിലെ പുതു തലമുറയെ ഓര്‍മ്മപ്പെടുത്താനും കാല്പന്തുകളിയിലെ മനോഹാരിത നിലനിര്‍ത്താനുമായാണ് ഇത്തരമൊരു സംരംഭവുമായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി രംഗത്തെത്തിയിട്ടുള്ളത്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കായിക പരിശീലനം അത്യാവശ്യമാണ്. നാട്ടിലെത്തുമ്പോള്‍ അനന്തപുരിയിലെത്തി ഫുട്‌ബോളിന്റെ മാസ്മരികതയും നുകര്‍ന്ന് തിരികെ ബ്രിട്ടണിലേയ്ക്ക് മടങ്ങാം. അതിനായി തയാറെടുക്കു. ഓഗസ്റ്റില്‍ തിരുവനന്തപുരം ചന്ദ്രസേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ബ്രിട്ടണിലെ മലയാളി കുരുന്നുകളുടെ ഫുട്‌ബോള്‍ കുതിപ്പിനായി. ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാഡമി ഭാരവാഹികളുമായി ബന്ധപ്പെടുക.

Mobile :  07863689009, 07574713819, 07857715236, 07588501409, 07891630090

email : [email protected]

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles