മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു.  മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന്  ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ്  സ്റ്റീഫനും കുടുംബവും.

സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.