കോട്ടയം പാമ്പാടി സ്വദേശിയായ നേഴ്‌സ് യുകെയിൽ നിര്യാതയായി; മരിച്ചത് സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ നേഴ്‌സായിരുന്ന മറിയം സ്റ്റീഫൻ

by News Desk 6 | June 6, 2019 3:16 pm

മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു.  മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന്  ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ്  സ്റ്റീഫനും കുടുംബവും.

സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.

Endnotes:
  1. സ്റ്റീഫൻ വില്യം ഹോക്കിംഗ് ഇനി ഓർമ്മകളിൽ മാത്രം. ആധുനിക ലോകം കണ്ട ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞന് വിട നല്കാൻ അണിനിരന്നത് ആയിരങ്ങൾ. ബഹിരാകാശ രഹസ്യങ്ങളെയും തമോഗർത്തങ്ങളെയും അന്യഗ്രഹ ജീവികളെയും കുറിച്ച് ലോകത്തിന് പറഞ്ഞു തന്ന അതുല്യ പ്രതിഭ വിടവാങ്ങി.: http://malayalamuk.com/farewell-to-stephen-hawking-funeral-held-at-cambridge-on-saturday/
  2. പന്ത്രണ്ടാമത് കുട്ടനാട് സംഗമം ജൂൺ 27 ന് സ്വിൻഡനിലെ അയ്യപ്പപണിക്കർ നഗറിൽ ; ഇപ്രാവശ്യത്തെ കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രമുഖ പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി നാട്ടിൽ നിന്നെത്തുന്നു: http://malayalamuk.com/kuttanadu-sangamam-2020/
  3. “ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍..” അടിമ വ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ നാട്ടിൽ നിന്നും അനാചാരങ്ങൾക്കെതിരെ യുകെ മലയാളികളുടെ ശബ്ദം ഉയരുന്നു… സ്റ്റീഫൻ കല്ലടയിലും സാൻ മമ്പലവും “അശുദ്ധ ആർത്തവം” കവിതയിലൂടെ ചോദ്യങ്ങൾ…: http://malayalamuk.com/a-great-poetry-for-social-reformation-by-uk-malayalees/
  4. നാഗമ്പടം പാലം പൊളിക്കൽ അവസാനഘട്ടത്തിലേക്ക്; 300 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് മാറ്റുന്നത്: http://malayalamuk.com/nagambadam-bridge-demolition-train-status/
  5. വ്യക്തിത്വം വില്പന ചരക്കാകുമ്പോൾ.. അവൻ അല്ലെങ്കിൽ അവൾ  അറിയപ്പെടുന്നത് മതത്തിന്റെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിൽ.. തെറ്റായ മാദ്ധ്യമ സംസ്കാരത്തിനെതിരെ പ്രതികരണവുമായി യുകെ മലയാളി.: http://malayalamuk.com/media-sells-news-based-on-religion-caste-and-politics/
  6. കോട്ടയം പാമ്പാടി ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ അറസ്റ്റില്‍: http://malayalamuk.com/ktm-ashwasa-bhavan-director-joseph-mathew-arrested/

Source URL: http://malayalamuk.com/uk-malayali-nurse-miriam-stephan-obituary/