അതിശൈത്യം തുടരുന്ന യുകെയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതികൂല കാലവസ്ഥ മൂലം നൂറോളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍-വിമാന ഗതാത സംവിധാനം താറുമാറായി കിടക്കുകയാണ്. പല സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന റോഡപകടങ്ങളിലായി നാല് പേര്‍ കൊല്ലപ്പെട്ടു. ലിങ്കണ്‍ഷെയറില്‍ നടന്ന റോഡപകടത്തില്‍ മൂന്ന് പേരും കാമ്പ്രിഡ്ജ്‌ഷെയറില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മഞ്ഞ് വീഴ്ച്ച കാരണം റോഡ് ഗതാഗതം പല പ്രദേശങ്ങളിലും അപകടം സൃഷ്ടിക്കുന്നുണ്ട്. റോഡില്‍ സൂക്ഷ്മത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹീത്ബ്രൂ വിമാനത്താവളത്തിലെ പല വിമാന സര്‍വ്വീസുകളും തുടരുന്ന പ്രതികൂല കാലവസ്ഥ മൂലം റദ്ദാക്കി. യുകെയുടെ എല്ലാപ്രദേശങ്ങളിലും കാലവസ്ഥ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച്ച സ്‌കോട്ട്‌ലഡിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശൈത്യം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമീപ കാലത്തെ ഏറ്റവും പ്രതികൂല കാലവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ സൂക്ഷിക്കണമെന്നും സ്‌കോട്‌ലന്റ് ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. ജീവനിലും സ്വത്തിനും സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ഈസ്റ്റേണ്‍ സ്‌കോട്ട്ന്റ് സര്‍ക്കാര്‍ ബുധനാഴ്ച്ച ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സ്‌കോട്ട്‌ലന്റിലും ഇഗ്ലണ്ടിലും വെയില്‍സിലും തുടരുന്ന മഞ്ഞു വീഴ്ച്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ യെല്ലോ മുന്നറിയിപ്പ് നിലനിര്‍ത്തിയിട്ടുണ്ട് (yellow Warning). കെന്റ്. സറൈ, സുഫോള്‍ക്ക്, സുസെക്‌സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടൂതല്‍ മഞ്ഞ് വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെങ്ങളില്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ജനങ്ങള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് പറയുന്നു.

ഭൂഗര്‍ഭ വൈദ്യൂത കേബിളുകളില്‍ തീ പടര്‍ന്നതോടെ ന്യൂകാസിലിലെ കൗഗേറ്റിലുള്ള ഏതാണ്ട് 500 ഓളം വീടുകളില്‍ വൈദ്യൂതി സേവനം നിലച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ കാലവസ്ഥയെ തുടര്‍ന്ന് നോര്‍ത്തബ്രിയ പോലീസും മുന്നറയിപ്പുമായി രംഗത്തു വന്നിട്ടുണ്ട്. രാവിലെ 6.15 നോട് അനുബന്ധിച്ച് സമയത്ത് ബസ്ടണിനടുത്ത് എ15 പാതയില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ലിങ്കണ്‍ഷെയര്‍ പോലീസ് അറിയിച്ചു. നീല റെനല്‍ട്ട് സലിയോയും വെളുത്ത ഒരു ലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രതികൂലമായ കാലവസ്ഥയാണ് അപകടത്തിന് കാരണം. രാജ്യത്തെ റോഡുകളില്‍ അതിശൈത്യം ദുരന്തം വിതക്കുകയാണെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു.