യു. കെയിലെ മലയാളം എഴുത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ
ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം ഭാഷാസ്‌നേഹികളുടെ ഒരു സംഗമം വീണ്ടും
അരങ്ങേറുകയാണ്. ഈ വരുന്ന ശനിയാഴ്ച്ച മാര്‍ച്ച് മാസം 23 ന് ‘മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ’ യുടെ കീഴിലുള്ള ‘കട്ടന്‍ കാപ്പി കവിത’ കൂട്ടായ്മയും, യു.കെ.യിലെ മലയാളം എഴുത്തുകാരുടെ നെറ്റ് വര്‍ക്ക് കൂട്ടായ്മയും സംയുക്തമായാണ് ഈ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നത്.

 

മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യത്തില്‍ വല്ലഭനായ പ്രമുഖ എഴുത്തുകാരനും,
ഗവേഷകനും, യുവ ശാസ്ത്രജ്ഞനുമായ ഡോ. സുരേഷ്. സി. പിള്ള മുഖ്യ അഥിതിയായി പങ്കെടുക്കുന്നു. കൂടാതെ പരിപാടിയില്‍ വിശിഷ്ടാഥിതികളായി മലയാളം മിഷ്യന്‍ യു.കെ ചാപ്റ്ററിന്റെ അഡ്ഹോക് കമ്മറ്റി മെമ്പറും, ‘യുക്മ’ സാംസ്‌കാരിക വേദിയുടെ വൈസ് ചെയര്‍മാനും, ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോര്‍ഡിനേറ്ററുമായ
സി.എ .ജോസഫ്, സാംസ്‌കാരിക വേദിയായ ‘റിവര്‍ ഇന്‍ഡസ്’ ഗ്രൂപ്പിന്റെ ജനറല്‍ കണ്‍വീനറായ മിനി രാഘവന്‍, നിരൂപകനും, എഴുത്തുകാരനും, ചിന്തകനുമായ ഡോ. ജോഷി ജോസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാവിലെ 9 .30 മുതല്‍ ഉച്ചക്ക് ശേഷം 5 മണി വരെയുള്ള ചടങ്ങുകളില്‍ മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും, ഒരു അച്ചടിച്ച പുസ്തകവും, ഒരു ഡിജിറ്റല്‍ പുസ്തകവും, ആംഗലേയത്തില്‍ ഒരു കൗമാരക്കാരന്‍ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ ഒരു ‘ DVD’ യും പ്രസാധനം നിര്‍വ്വഹിക്കപ്പെടുന്നുണ്ട് .

അന്ന് പുറത്തിറക്കുന്ന പുസ്തകങ്ങള്‍

  • വി.പ്രദീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന
    മലയാളത്തിലുള്ള ‘ഛായ’ എന്ന കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കം.
  • പൂര്‍ണ്ണമായും ബ്രിട്ടനില്‍ നിന്നു തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ‘അഥേനിയം ഗ്രന്‍ഥശാല’
    പുറത്തിറക്കുന്ന ഇവിടെയുള്ളവരുടെ വിവിധയിനം രചനകള്‍ അടങ്ങിയ ‘മഷിത്തണ്ട്’ എന്ന പുസ്തകം.
  • 11 വയസുകാരന്‍ ആബേല്‍ ജോയ് എഴുതിയ ‘മൈ നാപ്പി ബ്രദേഴ്സ് ‘ എന്ന ആംഗലേയ പുസ്തകത്തിന്റെ പേപ്പര്‍ ബാക്ക് എഡിഷന്‍.
  • നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന ആംഗലേയ നാട്ടിലെ മലയാളം എഴുത്തിന്റെ നാള്‍ വഴികളില്‍, നമ്മുടെ ഭാഷക്ക് കഴിഞ്ഞ ഒരു  നൂറ്റാണ്ടായി വെള്ളവും വളവും നല്‍കി വളര്‍ത്തിയ നൂറ്റമ്പതോളം ഭാഷാസ്‌നേഹികളെ പരിചയപ്പെടുത്തുന്ന ഒരു ഡിജിറ്റല്‍ പുസ്തകവും
    അന്നേദിവസം പ്രകാശനം ചെയ്യപ്പെടുന്നു.
  • കൂടാതെ കാവ്യഭാവനയുടെ നിറച്ചാര്‍ത്തുകളുമായി മുജീബ് വര്‍ക്കല എഴുതിയ കവിതകള്‍ ഈണമിട്ട് വിവിധ ഗായകര്‍  ആലപിച്ചിട്ടുള്ള ‘കൂട്ടുകാരന്‍ എന്ന കവിതാസമാഹാരത്തിന്റെ ഒരു DVD യുടെ പ്രകാശന കര്‍മ്മവും അന്നേ ദിവസം നിര്‍വ്വഹിക്കപ്പെടുന്നു .

ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലല്‍, ഭാവിയിലെ
പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും അന്നവിടെ അരങ്ങേറുന്നുണ്ട്

ഭാഷാ സ്‌നേഹികളായ പ്രവാസികള്‍ക്ക് ‘മലയാളത്തിന്റെ അതിജീവനം’ പ്രധാന വിഷയമാണ്.
എന്നാല്‍ ‘നൂറു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം’ എന്ന ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു.  വര്‍ത്തമാന കാലത്ത്,  വിവര സാങ്കേതികതയിലെ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും. ഇവിടെയുള്ള പ്രവാസ ജീവിതത്തില്‍, മലയാള ഭാഷാ സംബന്ധിയായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട  നയ രൂപീകരണത്തിന്, ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നയങ്ങള്‍ മാര്‍ഗ്ഗദര്‍ശകമാകും.

യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍,
‘യുകെ എഴുത്തുകാരുടെ ദ്വിതീയ സംഗമം’ ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഗൗരവമായ ചര്‍ച്ചയ്ക്കു തയ്യാറായി വരിക എന്ന് അപേക്ഷിക്കുന്നു. നിങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

ഈ പരിപാടിയിലേക്ക് യു.കെയിലുള്ള എല്ലാ ഭാഷാസ്‌നേഹികള്‍ക്കും സ്വാഗതം.

കാര്യപരിപാടി

  • 09.30 – റെജിസ്‌ട്രേഷന്‍
  • 10.00 – സ്വാഗതം- അനില്‍ കുമാര്‍
  • ഉപക്രമം –
    10.20 മുതല്‍- കവിതകള്‍ – ആലാപനം – അനിയന്‍ കുന്നത്ത് , ബീനാ റോയ്, കനേഷ്യസ്, മുജീബ്, സിന്ധു സതീഷ് കുമാര്‍. പുസ്തക പരിചയം – ജിന്‍സണ്‍ ഇരിട്ടി, ജിഷ്മ മേരി, കനേഷ്യസ് ,സിന്ധു, സ്വപ്ന പ്രവീണ്‍, – സ്വയം പരിചയപ്പെടുത്തല്‍
  • 11.00 – ചര്‍ച്ച (സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ – ആനി പാലിയത്ത് , ദിവ്യ അശ്വിന്‍ , സിന്ധു എല്‍ദോ)
  • ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ – വെല്ലുവിളികളും , സാദ്ധ്യതകളും – പ്രിയ കിരണ്‍
  • മലയാളം 100 വര്‍ഷങ്ങള്‍ക്കു ശേഷം – മുരുകേഷ് പനയറ
  • ബിലാത്തിയില്‍ മലയാളത്തിന്റെ അതിജീവനം – കമല മീര
  • 1.00 – ഉച്ച ഭക്ഷണം / നെറ്റ് വര്‍ക്കിങ്ങ്
  • 2.00 – ഡോ ..സുരേഷ് .സി .പിള്ള
  • 2.30 – പുസ്തക പ്രകാശനം – മഷിത്തണ്ട്, ഛായ, എഴുത്തിന്റെ നൂറ് വര്‍ഷങ്ങള്‍ , My Nappy Brothers by Abel Joy
  • DVD പ്രകാശനം – മുജീബ് വര്‍ക്കലയുടെ കവിതകള്‍
  • 2.55 – മലയാളം എഴുത്തിന്റെ കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ – മുരളീ മുകുന്ദന്‍
  • 3.00 – ചര്‍ച്ച (എഴുത്തിലെ ഗുണനിലവാരം – വി .പ്രദീപ് കുമാര്‍)
  • കഥ പറയുമ്പോള്‍ – ജിഷ്മ മേരി ഷിജു / ജിന്‍സണ്‍ ഇരിട്ടി
  • മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്ത് – ജേക്കബ് കോയിപ്പിള്ളി / ഷാഫി റഹ്മാന്‍
  • 4.00 – ഭാവി പ്രവര്‍ത്തനങ്ങള്‍ – മുരുകേഷ് പനയറ /അജിത്ത് പാലിയത്ത്
  • 4.30 – കാവ്യ പുരാണം – ഒരു തിരനോട്ടം – മനോജ് ശിവ
  • 4.45 – മറ്റ് വിഷയങ്ങള്‍
  • 5.00 – നന്ദി

വിലാസം.

Kerala house,

671 Romford Road, Manor Park,

London E12 5AD.

(Free parking is available on the following roads on Saturday – Durham Road, Albany Road, Wentworth Road & Clarance Road.)