ടോം ജോസ് തടിയംപാട്

ഇന്നലെ ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ യുനൈറ്റഡ് കിങ്ങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍റെ (UKKCA) യുടെ മൂന്നാമത് കലാമേള കലാമേന്മ കൊണ്ടും ജനപങ്കാളിത്വംകൊണ്ടും മികവുപുലര്‍ത്തി. ഏഴു സ്റ്റേജൂകളിലായി ഇരുപതു മത്സരഇനങ്ങളിലായി 500 ഓളം മത്സരാര്‍ഥികളാണ് കഴിവുകള്‍ മാറ്റുരച്ചത്. രാവിലെ ഒന്‍പതു മണിക്ക് UKKCA സെക്രട്ടറി ജോസി നെടുംതുരുത്തി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങ് UKKCA പ്രസിഡന്റ് ബിജു മടക്കകുഴി ഉദ്ഘാടനം നിര്‍വഹിച്ചതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി.
UKKCA യുടെ 54 യൂണിറ്റുകളില്‍ നിന്നും മത്സരര്‍ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമയില്‍ കാണുന്ന നൃത്തങ്ങളെ വെല്ലുന്ന നൃത്ത നാടൃ നടനങ്ങളാണ് അവിടെ കണ്ടത്. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ചത് ക്‌നാനായ കേസരിയെയും ക്‌നാനായ മങ്കയെയും തിരഞ്ഞെടുക്കുന്ന മത്സരമായിരുന്നു.

ക്‌നാനായ സംസ്‌കാരങ്ങളുടെ ഭാഗമായ പുരാതനപാട്ട്, മാര്‍ഗം കളി, നടവിളിഎന്നീ മത്സരങ്ങളില്‍ വലിയ നിലയില്‍ ഉള്ള സഹകരണമാണ് ആളുകളുടെ ഭാഗത്തുനിന്നും കണ്ടത് .
മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ബര്‍മിംഗ്ഹാം യുണിറ്റ് ഒന്നാം സ്ഥാനം നേടി. ലിവര്‍പൂള്‍ യുണിറ്റാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും നല്ല ഭക്ഷണം ലഭിക്കാന്‍വേണ്ടിയുള്ള ക്രമീകരണവും അവിടെ സജ്ജീകരിച്ചിരുന്നു.

വൈകുന്നേരം 6 മണിയോട് കൂടി എം ജി ശ്രികുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗാനമേളയില്‍ ആമുഖ ഗാനമായി അദ്ദേഹം പാടിയ മാര്‍ത്തോമന്‍ നന്മയാല്‍ ഒന്നു തുടങ്ങുന്നു എന്ന ഗാനം ആളുകള്‍ എഴുന്നേറ്റ് നിന്ന് കൈയടികളോടെയും, നടവിളികളോടെയുമാണ് സ്വികരിച്ചത്.
UKKCAയുടെ 54 യുണിറ്റിനെ പ്രതിനിധികരിച്ചുകൊണ്ട് പൗണ്ട് കൊണ്ടുണ്ടാക്കിയ നോട്ടുമാല UKKCAയുടെ മുന്‍ പ്രസിഡണ്ട് ബെന്നി മാവേലി എം ജി ശ്രികുമാറിനെ അണിയിച്ചുകൊണ്ട് ആദരിച്ചു .അപ്പോള്‍ ജനകൂട്ടത്തില്‍ നിന്നും വലിയ ഹര്‍ഷാരവമാണ് ഉയര്‍ന്നുകോട്ടത്. രമേഷ് പിഷാരടിയുടെ നര്‍മ്മ സംഭാഷണം സദസിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി.

അവാര്‍ഡ് നൈറ്റില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ചവരെയും സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു വിജയിച്ചവരെയും ആദരിച്ചു .ആകെകൂടി പരിപാടികള്‍ കെങ്കേമമായി എന്നുപറയാം
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ബിജു മടക്കകുഴി നേത്രുതം കൊടുക്കുന്ന UKKCA യുടെ കമ്മറ്റി വളരെ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് വരുന്ന ജനുവരിയില്‍ പടിയിറങ്ങുന്നത് .