അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍സ്ഷു നഗരത്തിലാണ് അപകടം നടന്നത്. റോഡിനു സമീപം അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു കുട്ടി. സമീപം ഒരു വാഹനം വന്ന് നിര്‍ത്തുമ്പോള്‍ അമ്മ ഇതിനു സമീപത്തേക്കു ചെന്നു. ഈ സമയം റോഡിലേക്കിറങ്ങിയ കുട്ടി വാഹനത്തിന് മുന്‍വശത്തേക്ക് ചെല്ലുമ്പോള്‍ വാഹനം മുന്നോട്ട് നീങ്ങുകയും കുട്ടി റോഡിലേക്കു വീഴുകയുമായിരുന്നു. മാത്രമല്ല കുട്ടിയുടെ ശരീരത്തിനു മുകളിലൂടെ വാഹനം കടന്നു പോകുകയും ചെയ്തു.
വാഹനം ഇവിടെ നിന്നും പോയി കഴിഞ്ഞപ്പോഴാണ് കുട്ടി റോഡില്‍ കിടക്കുന്നത് അമ്മയും സമീപം നിന്നവരും കാണുന്നത്. ഓടി വന്ന ഇവര്‍ കുട്ടിയെ റോഡില്‍ നിന്നും എടുക്കുകയായിരുന്നു. കുട്ടിക്ക് പരിക്ക് പറ്റിയിട്ടില്ല. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!