ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ! ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു; ചാണക്യ തന്ത്രവുമായി ഉണ്ണിമുകുന്ദൻ

ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ! ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു; ചാണക്യ തന്ത്രവുമായി ഉണ്ണിമുകുന്ദൻ
February 18 07:37 2018 Print This Article

യുവനടൻ ഉണ്ണിമുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താര സുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗ്ലാമറുള്ള സുന്ദരി. മറ്റാരുമല്ല. ഉണ്ണി മുകുന്ദൻ തന്നെയാണ് ആ സുന്ദരി. കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം.

ഇതാണ് എന്റെ നല്ലപാതി, കരിഷ്മ. ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ ഇവളെ കണ്ടുമുട്ടിയപ്പോൾ ഞാൻ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കരിഷ്മയായി ഉണ്ണിയെ അണിയിച്ചൊരുക്കുന്ന മെയ്ക്കിങ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറായിരുന്നു. ചിത്രം ഏപ്രിലിൽ തിയറ്ററുകളിലെത്തും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles