ഉത്തര്‍പ്രദേശിലെ അച്ഛന്റെയും മകന്റെയും രാഷ്ട്രീയ നാടകം 24 മണിക്കൂറുകൊണ്ട് അവസാനിച്ചു : ജനം വിഡ്ഢികളായി

ഉത്തര്‍പ്രദേശിലെ അച്ഛന്റെയും മകന്റെയും രാഷ്ട്രീയ നാടകം 24 മണിക്കൂറുകൊണ്ട് അവസാനിച്ചു : ജനം വിഡ്ഢികളായി

ലക്നൗ: കേരളത്തില്‍ കരുണാകരനും – മുരളിയും എന്ന അച്ഛനും – മകനും നടത്തിയ രാഷ്ട്രീയ നാടകം പോലെയാകും യുപിയിലെ മുലായം സിംഗ് യാദവ് എന്ന അച്ഛനും, അഖിലേഷ് യാദവ് എന്ന  മകനും നടത്തുന്ന നാടകം എന്ന് മലയാളംയുകെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ തന്നെ അച്ഛന്റെയും മകന്റെയും സ്ഥാനം നഷടപ്പെടും എന്ന സാഹചര്യം വന്നപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ അച്ഛനും – മകനും ഒന്നായികൊണ്ട് കരുണാകരനേയും – മുരളിയേയും വരെ തോല്‍പ്പിച്ചു കളഞ്ഞു. യുപിയിലെ ഈ അച്ഛനും മകനും കുടുംബതാല്‍പ്പര്യവും, കസേര സ്നേഹവും ഓര്‍ത്തപ്പോള്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. ഇനിയും ഒന്നിച്ച് നിന്ന് യുപിയിലെ പാവപ്പെട്ട ജനത്തിന്റെ കണ്ണ് നീര് ഒപ്പാനും, ദാരിദ്ര്യം മാറ്റാനും വേണ്ടി സ്വന്തം ചോരയൊഴുക്കാനും തീരുമാനമെടുത്തു. എത്ര മനോഹരമായ ഇന്ത്യന്‍ രാഷ്ട്രീയം. യുപി രാഷ്ട്രീയം തലകീഴ്  മറിയും എന്ന് പ്രവചിച്ച ചാനല്‍ ചര്‍ച്ചക്കാരും, ഇന്ത്യയിലെ പൊതുജനവും വിഡ്ഢിയായി. ശരിക്കും ഇത് തന്നെയല്ലേ കേജരിവാളും ആം ആദ്മി പാര്‍ട്ടിയും പുറത്തുകൊണ്ടുവരുന്ന കുടുംബ രാഷ്ട്രീയവും , ഒത്തുതീര്‍പ്പ് രാഷ്ട്രീയവും.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച്‌ പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാം ഗോപാല്‍ യാദവിനെയും സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പാര്‍ട്ടിയിലെ ഇരുന്നൂറോളം എംഎല്‍എ മാര്‍ ഇന്ന് അഖിലേഷ് വിളിച്ച യോഗത്തിനെത്തിയതോടെ കാര്യങ്ങള്‍ പന്തിയില്ലെന്നു കണ്ടാണ് മുലായവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവ്പാല്‍ യാദവും അഖിലേഷിനെയും രാംഗോപാലിനേയും പുറത്താക്കിയ തീരുമാനം ഉടന്‍ പിന്‍വലിച്ചത്. അതേസമയം പാര്‍ട്ടിയിലെ ശക്തന്‍ താന്‍തന്നെയെന്ന് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് തെളിയിച്ചതോടെ ശിവ്പാല്‍ യാദവിനും മുഖ്യശത്രുവായ അമര്‍സിംഗിനും വരുംദിവസങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്നും സൂചനകളുണ്ട്. തനിക്കു പിന്നില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരെയും അണിനിരത്തി അഖിലേഷ് കരുത്തു തെളിയിക്കുകയായിരുന്നു. എംഎല്‍എമാരുടെ യോഗത്തിനു ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായി അമര്‍ സിങ്ങിനെ പുറത്താക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന അധികാരതര്‍ക്കത്തിനൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയുമാണു പാര്‍ട്ടിയെ രണ്ടു കഷണമാക്കുന്നതിന്റെ വക്കിലേക്കെത്തിച്ചത്. ബുധനാഴ്ച മുലായം പരസ്യമാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തനായ മുഖ്യമന്ത്രി പിറ്റേന്നു സമാന്തര സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്‌ നേതൃത്വത്തെ വെല്ലുവിളിച്ചു. ഇതോടെ ഐക്യശ്രമങ്ങളെല്ലാം തകര്‍ന്നടിയുകയും ചെയ്തു. ഇരുനേതാക്കളും പ്രഖ്യാപിച്ച പട്ടികയില്‍ 170 ലേറെ നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും ആറു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മുലായം പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതിനാണു നടപടിയെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവായ അസംഖാന്റെയും മഹാരാഷ്ട്രയിലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തില്‍ അനുരഞ്ജനങ്ങള്‍ നടന്നത്. ആദ്യം മുലായം ഇതിന് വഴങ്ങിയില്ലെങ്കിലും അഖിലേഷ് കരുത്തു തെളിയിച്ചതോടെ ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. അഖിലേഷിനെയും മുലായത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസംഖാന്‍ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളും സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ സമാജ് വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എ മാരുടെ യോഗത്തില്‍ 194 എംഎല്‍എമാര്‍ പങ്കെടുത്തതായാണ് വിവരം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് ആകെ 229 എംഎല്‍എമാരാണുള്ളത്. അഖിലേഷ് യാദവിന്റെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് എംഎല്‍എമാര്‍ അഖിലേഷിന് പിന്തുണയുമായി കൂട്ടുത്തോടെ യോഗത്തിനെത്തുകയായിരുന്നു. മുലായം സിങ് യാദവും ഇന്നു പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും ഇതില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ അവസാന നിമിഷം ഈ യോഗം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച്‌ മുലായം നാണക്കേട് ഒഴിവാക്കി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവിനെയും സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് അറിയിച്ചത്. ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. ഇതോടെ പാര്‍ട്ടി പിളരുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നു. പക്ഷേ, പ്രതിസന്ധികള്‍ ലാലുപ്രസാദിന്റെയും അസംഖാന്റെയും അബു ആസ്മിയുടേയും ഇടപെടലിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു. അഖിലേഷ് യാദവും ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള മുപ്പിളമ തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കടന്നു വന്നതോടെയാണ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവ്പാല്‍ യാദവ് വെട്ടി നിരത്തി. തൊ ട്ടു പിന്നാലെ ആ പട്ടിക ശിവ്പാല്‍ യാദവ് ട്വിറ്ററിലും പരസ്യപ്പെടുത്തി. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുകയായിരുന്നു.

എന്ത് തന്നെയായാലും ഒരു കുടുംബത്തിന്റെ സാമ്പത്തിക താല്പര്യം സാധിച്ചെടുക്കാന്‍ ഒരു തരംതാണ രാഷ്ട്രീയ കോമാളിത്തരത്തിന് കൂടി ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചു എന്ന് തന്നെ പറയാം. ഇനിയെങ്കിലും രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യന്‍ ജനത സ്വന്തം തലച്ചോറ് ശരിയായിട്ട് ഉപയോഗിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,642

More Latest News

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല ; ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല .നാട്ടിലെ വിമര്‍ശനങ്ങള്‍ കേട്ട് മനംമടുത്തു വിദേശത്തു ഷോ നടത്താന്‍ പോകുന്ന ദിലീപിന് അവിടെയും തിരിച്ചടി.അതെ ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍. അമേരിക്കന്‍ മലയാളിയായ സാബു എന്ന ആളാണ് സെല്‍ഫി വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ വാട്ട്സ് ആപ്പിലും ഫേയ്ബുക്കിലും വൈറലായി കഴിഞ്ഞു.

അമേരിക്കയില്‍ നൈറ്റ് ക്ലബില്‍ വെടിവെയ്‌പ്പ്; രണ്ടു പേര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു;

അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.

പരാതിയില്ല; ശശീന്ദ്രനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഇപ്പോള്‍.

ആണ്‍കുട്ടി ജനിക്കാന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം കിടക്കപങ്കിടണം എന്ന് ഭര്‍ത്താവ്; സഹികെട്ട ഭാര്യ ഒടുവില്‍ അത്

ആണ്‍കുട്ടി ജനിക്കാനായി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്ത്രീയുടെ മൊഴി.

ആര്‍എസ്എസ്സുകാരുള്ളിടത്ത് ബ്രാ കഴുകി പുറത്തിടാന്‍ പോലും പറ്റില്ലെന്ന് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്‌; പോസ്റ്റിനു

ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട രശ്മി നായര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം .'ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍' ...എന്നാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം എന്ന തീരുമാനത്തിനെതിരെ രശ്മി ഇട്ട പോസ്റ്റ്‌ .ഇതോടെ സംഘപരിവാര്‍/ബിജെപി അനുകൂലികള്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് പച്ചത്തെറി വിളി എഴുതാന്‍ തുടങ്ങി .

20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല; എന്നാല്‍ ഈ 42-ാം വയസില്‍; മലയാള

ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വന്‍ ജനപിന്തുണ;ഇതുവരെ 940 പൗണ്ട് ലഭിച്ചു

മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കയ്ക്ക് കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.

കാലു പിടിച്ചു പറഞ്ഞിട്ടും വെറുതെ വിട്ടില്ല; കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ

കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചവരില്‍ ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം ഉണ്ടെന്നു യുവതിയുടെ വെളിപ്പെടുത്തല്‍ .

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12കാരൻ അച്ഛനെതിരെ പോലീസ് പോസ്‌കോ ചുമത്തി;  ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ആരോപണം!

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ്

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗീക സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടു... വീഡിയോ കാണാം

തിരുവനന്തപുരം : സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ 'മംഗളം ടെലിവിഷനി' ലൂടെ പുറത്ത്. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോണ്‍ സെക്‌സ്'സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

ദൈവ കൃപയാല്‍ വലിയ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിട്ടു. പ്രാര്‍ത്ഥനയാലും നോമ്പാലും പിശാചിന്റെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് രക്ഷയുടെ കഷ്ടാനുഭവത്തോട് നാം അടുത്ത് വന്നിരിക്കുന്നു. ലോകത്തില്‍ നടമാടുന്ന പൈശാച്യ പ്രവര്‍ത്തനങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നാം ഉള്‍ക്കൊള്ളേണ്ട ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു. രോഗ സൗഖ്യത്തിനുവേണ്ടി അനേകര്‍ ദൈവസന്നിധിയില്‍ വന്നുചേര്‍ന്ന ചിന്തകളായിരുന്നു നാം കഴിഞ്ഞ ആഴ്ചകളില്‍ ധ്യാനിച്ചിരുന്നത്. എങ്കില്‍ ഇന്ന് കര്‍ത്താവ് കണ്ട ഒരു ദാസിക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ഭാഗമാണ് ധ്യാനവിഷയമാകുന്നത്.

''അത്താഴം മുടക്കുന്ന ചില നീര്‍ക്കോലികള്‍....'' ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

ചില ചെറിയ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ട, വലിയ കാര്യങ്ങള്‍ക്ക് തടസം നേരിടുന്നതിനെയാണ് 'നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന പഴമൊഴി ദ്യോതിപ്പിക്കുന്നത്. നീര്‍ക്കോലി വിഷമില്ലാത്ത പാമ്പായാണ് കരുതപ്പെടുന്നതെങ്കിലും ജീവിത സന്തോഷത്തിന്റെ താളം തെറ്റിക്കാനും രസച്ചരട് പൊട്ടിക്കാനും ഈ കൊച്ചു ജീവിക്കാവും എന്നു സാരം. ജീവിതത്തിലുണ്ടായ ചെറിയ ചില തടസ്സങ്ങളില്‍ തട്ടി, വലിയ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ ഒക്കെ കൈവിട്ട ചിലരെങ്കിലും കാണും. ഏതാനും കുബുദ്ധികള്‍ ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തില്‍ അക്രമത്തിന്റെ തന്നിഷ്ടം കാണിച്ചപ്പോള്‍, ലോകപ്രശസ്ത ആഡംബര നഗരത്തിന്റെ പേരിനും അതിലെ സ്വച്ഛ ജീവിതങ്ങളുടെ നൈരന്തര്യത്തിനുമാണ് ഏതാനും ദിവങ്ങളിലേയ്ക്കെങ്കിലും മങ്ങലേറ്റത്. കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് - ലണ്ടന്‍ വിമാനത്തില്‍ ഒരു ചെറിയ പക്ഷി വന്നിടിച്ചതാണ്, പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദുചെയ്യാന്‍ കാരണമായത്.

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം: പോലീസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പൊലീസ് ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്നും വിഎസ് പറഞ്ഞു. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ട സംഭവത്തിലും വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു.

വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം റെസ്‌റ്റോറന്റ് ഉടമ

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമജന്‍സി ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം...

ബ്രെക്‌സിറ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ തെരുവില്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് നീക്കങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടനിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക തുടക്കമായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ബ്രെക്‌സിറ്റ് വിരുദ്ധ പ്രകടനം നടന്നത്. യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ തുടക്കമായ റോം ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തിലായിരുന്നു യൂറോപ്പ് അനുകൂല പ്രകടനം ലണ്ടനില്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.