എന്റെ ജീവിതം ലിവിങ് ടുഗെദര്‍ അല്ല ! ആരോപണങ്ങൾക്ക്‌ മറുപടിയുമായി നടി നിഷ സാരംഗ്

എന്റെ ജീവിതം ലിവിങ് ടുഗെദര്‍ അല്ല ! ആരോപണങ്ങൾക്ക്‌ മറുപടിയുമായി നടി നിഷ സാരംഗ്
December 05 07:55 2017 Print This Article

ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് നിഷ സാരംഗ്. നീലുവെന്ന വീട്ടമ്മയുടെ വേഷമാണ് നിഷ സീരിയലില്‍ അവതരിപ്പിക്കുന്നത്. ബാലുവന്നെ രസികന്‍ ഗൃഹനാഥന്റെ ഭാര്യ. നാല് മക്കളുടെ അമ്മ. സ്വാഭാവിക അഭിനയമാണ് ഈ സീരിയലിലെ നിഷ അടക്കമുള്ള താരങ്ങളെ ശ്രദ്ധേയരാക്കിയത്. സീരിയലിലെ അഭിനയത്തിന് എങ്ങുനിന്നും അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിഷയുടെ സ്വകാര്യ ജീവിതം അടുത്തകാലത്തായി ഗോസിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Image result for uppum mulakum

നിഷ ഒരാളുമായി ലിവിംഗ് ടുഗദര്‍ ജീവിതം നയിച്ചിരുന്നു എന്നാണ് പ്രചരിച്ചിരുന്ന ഗോസിപ്പുകളിലൊന്ന്. ഇത്തരം ആരോപണങ്ങളോട് ഇതുവരെ മൗനം പാലിച്ചുവെങ്കിലും ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിഷ. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാചര്യത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നും നിഷ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും നിഷ പറഞ്ഞു. ഇത്തരം മഞ്ഞകഥകള്‍ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എഴുതുന്നവര്‍ അറിയുന്നില്ല. വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷ പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles