ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊന്ന് പെട്ടിയിലാക്കി ഒരു മാസത്തോളം സൂക്ഷിച്ചു; സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് പിടിയില്‍

by News Desk 5 | February 13, 2018 12:50 pm

ന്യൂഡല്‍ഹി: ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവ്‌ദേശ് ശാക്യ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കരണ്‍ സിങ്ങിന്റെ മകന്‍ ആശിഷിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.

മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. കഴിഞ്ഞ മാസം ആറാം തിയതിയാണ് മകനെ കാണാനില്ലെന്ന് കരണ്‍ സിങ് പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം അവ്‌ദേശ് പോലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു.

ഇതിനിടെ അവ്‌ദേശ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നു. അയല്‍ക്കാര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എലി ചത്തുചീഞ്ഞതാണെന്ന് മറുപടിയാണ് ഇയാള്‍ നല്‍കിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സ്യുട്ട്‌കേസിലുണ്ടായിരുന്ന മൃതദേഹം ഇയാള്‍ക്ക് മറവ് ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

ഇതില്‍ ദേഷ്യം തോന്നിയ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവ്‌ദേശ് നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മൂന്ന് തവണയും മെയിന്‍ പരീക്ഷ രണ്ട് തവണയും എഴുതിയിട്ടുണ്ട്.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  3. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 30 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman-part-30/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 23 പഞ്ചാബിലെ കന്യാസ്ത്രീകള്‍: http://malayalamuk.com/autobiography-of-karoor-soman-2/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 22 പോലീസിനെ ഭയന്ന് ഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman/

Source URL: http://malayalamuk.com/upsc-aspirant-arrested-for-minors-murder-in-delhi-he-hid-body-in-suitcase-for-over-a-month/