അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാല് പേരുടെ മൃതദേഹം കണ്ടെത്തി

by News Desk 5 | April 17, 2018 10:12 am

വാഷിങ്ടണ്‍: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയിലായതുകൊണ്ട് നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേസ് അന്വേഷിക്കുന്ന അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കി.

സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. നദിയിലെ വെള്ളം കുറഞ്ഞതിന് ശേഷം സൗമ്യയുടെ മൃതശരീരം കരയ്ക്കടിയുകയായിരുന്നു. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. സിദ്ധാന്തിന്റെ മൃതദേഹമാണ് അവസാനം ലഭിച്ചത്. ഒഴിക്കില്‍പ്പെട്ട് സിദ്ധാത് ഏറെ ദൂരം ഒഴുകിപ്പോയിരുന്നു.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും ഏപ്രില്‍ ആറ് മുതലാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയില്‍ ഒഴുകി പോയതായി വിവരം ലഭിച്ചിരുന്നു. നദിയില്‍ ഇവര്‍ക്കായി തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലേക്കുള്ള യാത്രാക്കിടയിലാണ് അപകടം സംഭവിച്ചത്.

Endnotes:
  1. വീപ്പയിലെ അസ്ഥികൂടം ഇരുപതുവര്‍ഷം മുമ്പ് ജപ്പാനില്‍ നടന്ന കൊലപാതകത്തിന്റെ തനിയാവർത്തനം; ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം: http://malayalamuk.com/kumbalam-murder-case-and-its-resemblance-with-junko-furuto-case/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  4. കഥാകാരന്‍റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 25 ഇന്ദിരാഗാന്ധിക്കയച്ച കള്ള കത്ത്: http://malayalamuk.com/auto-biography-of-karoor-soman-part-25/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 23 പഞ്ചാബിലെ കന്യാസ്ത്രീകള്‍: http://malayalamuk.com/autobiography-of-karoor-soman-2/

Source URL: http://malayalamuk.com/us-cops-find-missing-kerala-family-s-bodies/