ഇ​ന്ത്യ​ൻ​വം​ശ​ജ​യാ​യ ഐ​ടി പ്ര​ഫ​ഷ​ണ​ൽ ശ​ശി​ക​ല (38) യേയും ആ​റു​വ​യ​സു​ള്ള മ​ക​ൻ അ​നീ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഹ​നു​മ​ന്ത​റാ​വു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​എ​സി​ലെ ന്യൂ​ജേ​ഴ്സി​യി​ലെ മാ​പ്പി​ൾ ഷേ​ഡി​ലെ വ​സ​തി​യി​ലാ​ണ് ശ​ശി​ക​ല​യേ​യും മ​ക​നെ​യും കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തു വം​ശീ​യ വി​ദ്വേ​ഷം​മൂ​ല​മു​ള്ള കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് ബ​ർ​ലിം​ഗ്ട​ൺ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു.
ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് ഹ​നു​മ​ന്ത​റാ​വു​വാ​ണ് പോ​ലീ സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. ഒാ​ഫീ​സി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ശ​ശി​ക​ല​യേ​യും മ​ക​നെ​യും കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ​അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ൽ ഹ​നു​മ​ന്ത​റാ​വു​വി​നെ തെ​റ്റി​ധാ​ര​ണ​യു​ടെ പു​റ​ത്താ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ഹ​നു​മ​ന്ത​റാ​വു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

ഹ​നു​മ​ന്ത​റാ​വു ഒ​രു​കോ​ടി രൂ​പ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ശ​ശി​ക​ല​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ശ​ശി​ക​ല​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്ക് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും ശ​ശി​ക​ല​യെ ഒ​ഴി​വാ​ക്ക​നാ​യി ഹ​നു​മ​ന്ത​റാ​വു ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​വ​ർ പ്ര​ദേ​ശി മാ​ധ്യ​മങ്ങളോ​ട് പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ്ട്ട​ത്തി​ന് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ ശ​ശി​ക​ല​യും ഭ​ർ​ത്താ​വും 12 വ​ർ​ഷ​മാ​യി യു​എ​സി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.