“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17 ഞായർ………. എ ലെവൽ – ജി സി എസ് ഇ അപേക്ഷകരിൽ ആദ്യ പത്ത് സ്ഥാനക്കാർക്ക് വീതം അവാർഡുകൾ നൽകുന്നു

by News Desk | November 14, 2019 1:32 am

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച  വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന കൺവൻഷനിൽ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രചോദനാത്മക പ്രഭാഷണങ്ങൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തും. ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് പരിശീലനക്കളരി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളി വിദ്യാർത്ഥികൾക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 2019 ൽ GCSE, A-Level പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ആണ് അപേക്ഷിക്കേണ്ടത്. ഇതിനായി [email protected][1] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്.
അപേക്ഷിക്കുന്നവരിൽ മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾ വീതം അവാർഡിന് അർഹരാകുന്നു എന്നതാണ് “യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന്റെ ഏറ്റവും വലിയ സവിശേഷത. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതിനായി അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 17 ഞായറാഴ്ച വരെ ദീർഘിപ്പിച്ചിട്ടുള്ളതായി യുക്മ ദേശീയ യുവജനദിനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.
മിഡ്‌ലാൻഡ്‌സ് റീജിയണിലെ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആണ് ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യന്മാരായ ബി സി എം സി യുടെ നേതൃത്വം പരിപാടികൾക്ക് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാർത്ഥിക്കും യുവജന പരിശീലക്കളരിയിൽ പങ്കെടുക്കാവുന്നതാണ്. പരമാവധി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് ദേശീയ യുവജനദിന പരിപാടികൾ വിജയമാക്കുവാൻ റീജിയണൽ – അസോസിയേഷൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. യുവജനദിന പരിപാടികളോടനുബന്ധിച്ച് നവംബർ 23 ന് തന്നെ ആയിരിക്കും അവാർഡ് ദാനവും നടക്കുക.
Endnotes:
  1. [email protected]: mailto:[email protected]
  2. യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജനദിനാഘോഷങ്ങൾ ശനിയാഴ്ച ബർമിംഗ്ഹാമിൽ……… പത്താം വാർഷിക ആചാരണ വർഷത്തിൽ പത്തുവീതം എ ലെവൽ – ജി സി എസ് ഇ പ്രതിഭകൾക്ക് പുരസ്‌ക്കാരങ്ങൾ നൽകി ആദരിക്കുന്നു…….. “യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അർഹരായ പ്രതിഭാശാലികൾ ഇവർ: http://malayalamuk.com/uukma-national-youth-day-award-winners/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. യുക്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ നവംബർ 23 ശനിയാഴ്ച ……… അക്കാഡമിക് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു: http://malayalamuk.com/uukma-youth-day-in-birmingham/
  5. യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി : http://malayalamuk.com/sajeesh-tom-appointed-as-uukma-pro/
  6. മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.: http://malayalamuk.com/malayalam-uk-award-night-miss-malayalam-uk-contestants-named/
  7. ചരിത്രം കുറിച്ച് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ്.. ലെസ്റ്റർ കമ്യൂണിറ്റിയുടെ വിജയം.. താരങ്ങളായത് ജനങ്ങൾ.. അഭിനന്ദനങ്ങളോടെ അഭിവന്ദ്യ പിതാവും വൈശാഖും..: http://malayalamuk.com/malayalam-uk-excel-night-2017/

Source URL: http://malayalamuk.com/uukma-academic-awards/